കേരളത്തിലെ പോലീസ്കാർ എല്ലാം മോശക്കാരാണ് എന്ന കാഴ്ചപ്പാട് മാറിയേ കഴിയൂ. എല്ലാവരും കുഴപ്പക്കാരാണ് എന്ന് ചിത്രീകരിക്കുന്നത് പോലീസ് സേനയ്ക്ക് തന്നെ വളരെ വേദന ഉളവാക്കും. ഒരു രൂപ പോലും കൈക്കൂലി വാങ്ങാതെ അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന പോലീസുകാരുടെ എണ്ണം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പഴയ പോലീസ് ശൈലിയല്ല ഇപ്പോൾ കേരള പോലീസിൽ. വളരെ വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് പോലീസ് സേനയിൽ അധികവും ഒരു ജോലി സ്വപ്നം കണ്ട് വരുന്നവരാണ്. പോലീസ് സേനയിൽ വരുന്നവർ അധികവും മറ്റൊരു ജോലി കിട്ടിയാൽ അതിലേക്ക് കൂടു മാറാനും ആഗ്രഹിക്കും. ഒരു ന്യൂനപക്ഷം കാട്ടുന്ന നീതികേട് പോലീസ് സേനയ്ക്ക് മൊത്തത്തിൽ അപമാനമാകും. ഇതാണ് കേരളത്തിൽ സംഭവിക്കുന്നത്. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. അവരുടെ കുടുംബത്തെ അക്ഷേപിക്കരുത്. ശിക്ഷ നടപ്പാക്കുന്നതിൽ ആരും വെള്ളം ചേർക്കരുത്. പോലീസ് സേനയെ മൊത്തത്തിൽ അപമാനിച്ചാൽ നാട്ടിലെ ക്രമസമാധന നില തകരാറിലാകും. കൈയ്യുക്കുള്ളവൻ കാര്യക്കാരനായും മാറും. പോലീസ് നോക്കി നിൽക്കേണ്ടിവരും. നിയമം നടപ്പാക്കേണ്ടവരെ വെറുതെ വിടുക.
ഇന്നലെ വന്ന ഒരു വാർത്ത കൂടി താഴെ ചേർക്കുന്നു.
പോലീസിൽ സ്വയം വിരമിക്കൽ അപേക്ഷ വീണ്ടും കൂടുന്നു.
പോലീസിൽ സ്വയംവിരമിക്കൽ അപേക്ഷ (വി ആർഎസ്) കുന്നുകൂടുന്നു. ജോലി സമ്മർദം അടക്കമുള്ള കാരണങ്ങളാൽ സ്വയം വിരമിക്കൽ അപേക്ഷ നൽകി കാത്തിരിക്കുന്നവരെ പിന്തിരി പ്പിക്കാൻ ജില്ലാ പോലീസ് മേധാവികളുടെ നേതൃ ത്വത്തിൽ കടുത്തസമ്മർദം തുടർന്നിട്ടും അപേക്ഷകരുടെ എണ്ണം അഞ്ഞൂറുകടന്നതായാണ് വിവരം. സിപിഒമുതൽ ഡിവൈഎസ്‌പിമാർ വരെയുള്ള വർ ഇതിലുണ്ട്. നാലും അഞ്ചും തവണ അപേക്ഷ നൽകിയിട്ടും സ്വീകരിക്കാത്ത കേസുകളുമുണ്ട്.2019 മുതൽ പോലീസ് സേനയിൽ സ്വയം വിരമിക്കൽ അപേക്ഷകരുടെ എണ്ണം കുതിച്ചുയരുകയും 2023-ൽ സർവകാല റെക്കോഡിലെത്തുക യും ചെയ്തിരുന്നു. ഈ സമയത്ത്, പ്രശ്നപരിഹാരത്തിനായി ഒരു ദിവസത്തെ ക്ലാസ് നടത്തി. ഒരു കൊല്ലംമുൻപ് ‘കാവൽ കരുതൽ’ എന്നപേരിൽ ഇതിനായി പുതിയ പദ്ധതി തുടങ്ങുകയും ചെയ്തു. പോലീസ് സ്റ്റേഷൻമുതൽ എഡിജിപിയുടെ ഓഫീസിൽവരെ കമ്മിറ്റികൾ രൂപവത്കരിക്കാനും എല്ലാ വെള്ളിയാഴ്ചയും യോഗം ചേർന്ന് ചർച്ചചെയ്ത് പരിഹാരമുണ്ടാക്കാനുമായിരുന്നു നിർദേശം. ഇപ്പോൾ അപേക്ഷ നൽകുന്നവരെ ഉയർന്ന ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയ്ക്കു വിളിച്ച്, നേരിട്ട് ഉപദേശിക്കുന്നുണ്ട്. ജോലിക്കുറവുള്ളയിടങ്ങളിലേക്കുള്ള സ്ഥലംമാറ്റവും മറ്റും വാഗ്ദാനം ചെയ്യുകയും പതിവാണ്.ഈ സ്ഥിതിക്ക് മാറ്റം വരണമെങ്കിൽ പോലീസിനെ പൊതു സമൂഹം നല്ല രീതിയിൽ കാണാൻ തയ്യാറാകണം.