ഗസ ലോകത്തോട് പറയുന്നത് ഞങ്ങൾ എങ്ങനെ ജീവിക്കണം എന്നത് തന്നെ. കഴിഞ്ഞ കുറച്ചു നാളുകളായി ഗാസ അനുഭവിക്കുന്ന ദുരിതങ്ങൾ ലോകം കാണാതെ പോകുന്നു.

എന്താണ് പാലസ്തീനിൽ സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം. മിണ്ടാതിരുന്നവനെ കുത്തി നോവിക്കാവുന്ന പരിപാടി ചെയ്തതാണ് പ്രധാന പ്രശ്നം. ഹമാസ് തൊടുത്തു വിട്ടതെല്ലാം ഇസ്രയേലിനെ ചെറുതായി നോവിച്ചു. രാഷ്ട്രീയപരമായി പ്രതിസന്ധിയിൽ ഇരുന്ന നെതന്യാഹുവിന് വീണു കിട്ടിയ തുറുപ്പുചീട്ടായിരുന്നു ഈ ആക്രമണം. അദ്ദേഹം പിന്നെ ഒന്നും നോക്കിയില്ല അടിവച്ച് അടി വച്ച് കയറുകയായിരുന്നു. എന്നാൽ ഹമാസ് നേതാക്കളും കുടുംബവും മറ്റൊരു രാജ്യത്ത് സുഖമായി ജീവിക്കുന്നു. എന്നാൽ ഗസയിലെ ഗർഭിണികൾ, കുട്ടികൾ വൃദ്ധരായ മനുഷ്യർ യുവാക്കൾ യുവതികൾ ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ നരകയാതന അനുഭവിക്കുന്നു.ഹമാസ് ഭീകര സംഘടന തന്നെയാണ്. ആ സംഘടനയിലെ ഒട്ടുമിക്ക നേതാക്കളും മണ്ണിനടിയിൽ ആയി കഴിഞ്ഞു. അവർ നടത്തിയ ചെറിയ ആക്രമണം പാലസ്തീൻ എന്ന രാഷ്ട്രത്തെ ശവപ്പറമ്പാക്കി മാറ്റി.ഇസ്രയേൽ ഭീകര സംഘടന തന്നെയാണ് ആരും പറഞ്ഞാൽ അനുസരിക്കാൻ താൽപ്പര്യമില്ലാത്ത ഫാസിസ്റ്റായി മാറുകയാണ് ഇസ്രയേൽ ഭരണകൂടം. അവിടെ ഭരണം നടത്തുന്നത്. അവിടുത്തെ ഒട്ടുമിക്ക ജനങ്ങളും ഇപ്പോൾ യുദ്ധത്തിന് എതിരാണ്. പിടിച്ചു കൊണ്ടുപോയ നാട്ടുകാരുടെ തിരിച്ചു വരവിൽ പ്രതിക്ഷയർപ്പിച്ചിരിക്കുന്ന കുടുംബങ്ങൾ ദുഃഖിതരാണ്. അതിലും വലിയ ദുഃഖം അനുഭവിക്കുകയാണ് ഗാസയിലെ സാധാരണ ജനങ്ങൾ’ യാസർ ആരാഫത്തിൻ്റെപ്രസ്ഥാനം പാലസ്തീനിൽ എങ്ങനെ പ്രവർത്തിച്ചു എന്നത് പോലെയല്ല ഹമാസ് ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രവർത്തനം. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പോലെ പാലസ്തീനിനെ ആക്കി തീർക്കുക എന്നതാണ് ഹമാസിൻ്റെ ലക്ഷ്യം. ഇന്ന് അഫ്ഗാനിസ്ഥാനിൽ സാധാരണ മനുഷ്യർ പ്രത്യേകിച്ചും സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണാൻ ഒരു രാജ്യവും തയ്യാറാകുന്നില്ല. ആ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യമായി കാണാതെ ലോകശക്തികൾ ഇടപെടണം. മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിനപ്പുറം എന്തു മതം. ലോകത്ത് അനീതി നടക്കുമ്പോൾ നീതിക്കായ് ഇടപെടാൻ ഒരു ലോകക്രമം അത്യവശ്യമായിരിക്കുന്നു.ഇസ്രയേലിന്റെ വംശഹത്യക്കെതിരെ ലോകമെന്പാടും വൻ പ്രതിഷേധമാണ്‌ ഉയരുന്നത്‌. വംശഹത്യ അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീൻ രാഷ്‌ട്രത്തിന്‌ അനുകൂലസമീപനം സ്വീകരിക്കുമെന്ന്‌ ഫ്രാൻസും കാനഡയും ബ്രിട്ടനും സ്‌പെയ്‌നും നിലപാട്‌ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ 12ന്‌ ചേർന്ന യുഎൻ പൊതുസഭയിൽ ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രമേയത്തെ ഇന്ത്യയടക്കം 142 രാജ്യങ്ങൾ പിന്തുണച്ചു. 12 രാജ്യങ്ങൾമാത്രമാണ്‌ എതിർത്തത്‌. ഗാസ മാത്രമല്ല, മധ്യപൂർവ ദേശമാകെ ഇന്ന്‌ സംഘർഷത്തിലാണ്‌. ഇറാൻ, ഖത്തർ, സിറിയ എന്നിവിടങ്ങളിലേക്കും സയണിസ്റ്റുകൾ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്‌. ഖത്തറിൽ അമേരിക്കയുടെ നിർദേശപ്രകാരം ചർച്ചയ്‌ക്ക്‌ എത്തിയവർക്കുനേരെയാണ്‌ ആക്രമണമുണ്ടായത്‌. ഇതിലൂടെ, ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള വഴി അടയ്‌ക്കുകയായിരുന്നു.”നീതിക്കായ് പോരുതുന്നവർക്ക് തണൽ നൽകണം. ലോകത്തെ ഭീകര സംഘടനകളെ വളരാൻ ഒരു രാജ്യവും അനുവദിക്കരുത്. അങ്ങനെയായാൽ ആ രാജ്യത്തിൻ്റെ ഭാവി അപകടത്തിലാകും. പാകിസ്ഥാൻ ചില പാംങ്ങൾ പഠിച്ചു കഴിഞ്ഞു.