പാകിസ്ഥാൻ്റെ പക്കലുള്ള ആണവായുധങ്ങൾ സൗദിയ്ക്ക് കൈമാറാൻ ഒരുക്കമാണെന്ന മുന്നറിയിപ്പ് ഗൗരതരമായിട്ടാണ് ഇസ്രയേൽ കാണുന്നത്.ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യയും പാകിസ്താനും തമ്മിൽ ഒരു പരസ്പര പ്രതിരോധ കരാർ ഒപ്പുവെച്ചത്. ഈ കരാർ പ്രകാരം രണ്ടിൽ ഏതൊരു രാജ്യത്തിന് നേരെ ആക്രമണം ഉണ്ടായാലും ഇരു രാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുന്നതാണ്. അതിനാൽ തന്നെ ഈ കരാർ പ്രകാരം സൗദി അറേബ്യക്ക് നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടായാൽ പ്രതിരോധത്തിനായി പാകിസ്താന് ഇടപെടാൻ കഴിയുന്നതായിരിക്കും.ഇത് പാകിസ്ഥാന് ഗുണത്തേക്കാൾ ഏറെ ദോഷകരമാകും. ഇസ്രയേൽ ഇനി തൻ്റെ രാജ്യത്ത് മറ്റൊരു ശത്രു കൂടി എത്തപ്പെട്ടെന്നും അവിടുത്തെ രഹസ്യവിവരങ്ങൾ ശേഖരിക്കാനുള്ള തിടുക്കത്തിലാകും ഇസ്രയേൽ രഹസ്യ അന്വേഷണ ഉദ്യേഗസ്ഥർ.എന്നാൽ ഈ കരാർ ഒരിക്കലും ഇന്ത്യയ്ക്ക് എതിരാകില്ലെന്നും. ഖത്തറിനെ ഇസ്രയേൽ ആക്രമിച്ച സാഹചര്യത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ ഒരു ഐക്യമായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ഇസ്രയേലിനെ ഒരു പേടിപ്പെടുത്തൽ തന്നെയാകും ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.പാക്കിസ്ഥാൻ്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാലുചിസ്ഥാനിൽ ചാവേറാക്രമണം നടന്നു. പാകിസ്ഥാന് കൃത്യമായ മറുപടി നൽകി കൊണ്ട് പ്രവശ്യ ഭരണം മുന്നോട്ടു പോകുന്നത്.ഈ കരാർ ഒരിക്കലും അംഗീകരിക്കാതിരിക്കാനുള്ള ശ്രമം തുടങ്ങി നിരവധി പ്രതിസന്ധികൾ അവരാൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാനും പാകിസ്ഥാൻ ഗ്രാമങ്ങൾ ആക്രമിക്കാറുണ്ട്. ഈ സാഹചര്യം നിലനിൽക്കെ തന്നെ പാകിസ്ഥാൻ ഭീകര ക്യാമ്പുകൾ മാറ്റിസ്ഥാപിക്കുന്ന തിരക്കിലാണ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയും കൂട്ടിവായിക്കേണ്ടതാണ്.പുതിയ കരാറിന് ശേഷം ജിയോ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പാകിസ്താൻ പ്രതിരോധ മന്ത്രി ആണവായുധങ്ങൾ പങ്കുവെക്കും എന്ന ഭീഷണി മുഴക്കിയത്. ആണവശേഷിയുള്ള ഒരേയൊരു ഇസ്ലാമിക രാജ്യമാണ് പാകിസ്താൻ എന്നുള്ളത് ഈ അവസരത്തിൽ അറബ് രാജ്യങ്ങൾക്കിടയിൽ പാകിസ്താനെ ആശ്രയിക്കുന്നതിനുള്ള സന്നദ്ധത ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം പാകിസ്താൻ പ്രതിരോധ മന്ത്രിയുടെ പരാമർശത്തെക്കുറിച്ച് ഇരു രാജ്യങ്ങളുമായി നിരീക്ഷണ കരാറുകളുള്ള അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇതുവരെ പ്രതികരിച്ചിട്ടില്ല.സൗദി അറേബ്യയും പാകിസ്‌താനും തമ്മിലുള്ള പ്രതിരോധ കരാർ ഇസ്‌ലാമാബാദിനെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ സുരക്ഷാ കണക്കുകൂട്ടലുകളെ മാറ്റുകയും ചെയ്യുമെന്ന് യൂറേഷ്യ ഗ്രൂപ്പ് പ്രസിഡന്റും ഭൗമരാഷ്ട്രീയ വിശകലന വിദഗ്ദ്ധനുമായ ഇയാൻ ബ്രെമ്മർ പറഞ്ഞു.
ഈ കരാർ റിയാദും ഇസ്ലാമാബാദും തമ്മിലുള്ള ദീർഘകാല ബന്ധം ഉറപ്പിക്കുകയും പാകിസ്താന് പുതിയ ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു. “അവരുടെ പ്രധാന സഖ്യകക്ഷി ഇപ്പോഴും ചൈനയാണ്. അതിന് ഉടൻ മാറ്റം വരില്ല. സൈനിക സഹായത്തിൻ്റെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും ഭൂരിഭാഗവും അവർക്ക് ലഭിക്കുന്നത് അവിടെ നിന്നാണ്,” അദ്ദേഹം പറഞ്ഞു.
എന്നാൽ പാകിസ്താൻ പുതിയ ബന്ധങ്ങൾ വളർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ക്രിപ്റ്റോ നിക്ഷേപങ്ങളിലൂടെയും ഡൊണാൾഡ് ട്രംപിന്റെ കുടുംബവുമായിട്ടുള്ള നിക്ഷേപങ്ങളിലൂടെയും അവർക്ക് ട്രംപുമായി മികച്ച ബന്ധമുണ്ട്. ഇത് പാകിസ്താന് കൂടുതൽ സ്വാഗതവും ആത്മവിശ്വാസവും ശക്തിയും നൽകുന്നു,” ബ്രെമ്മർ കൂട്ടിച്ചേർത്തു.
പാകിസ്താന്റെ ആണവ പദ്ധതിക്ക് സൗദിയുടെ പിന്തുണ നൽകുന്നത് രഹസ്യമല്ലെന്നും അദ്ദേഹം അടിവരയിട്ടു. “സൗദി അറേബ്യ പാകിസ്താനെയും അവരുടെ പ്ലൂട്ടോണിയം പ്രോഗ്രാമിനെയും വർഷങ്ങളായി സഹായിക്കുന്നു എന്നത് സത്യമാണ്. ഒരു പ്രതിസന്ധി ഘട്ടത്തിൽ പാകിസ്താന്റെ ആണവ പരിപാടി സൗദി അറേബ്യയുടെ അടിയന്തര ആണവ പരിപാടിയായി കണക്കാക്കുമെന്ന് പരസ്യമായ രഹസ്യമായിരുന്നു. ട്രംപ് പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ ഇത് ചർച്ച ചെയ്തതാണ്,” ബ്രെമ്മർ വിശദീകരിച്ചു.
പുതിയ കരാർ ഈ ധാരണയെ കൂടുതൽ ഔദ്യോഗികമാക്കുന്നു. “ഒരു സംയുക്ത സുരക്ഷാ കരാർ അവർ പരസ്യമായി പ്രഖ്യാപിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു പുതിയ ചുവടുവെപ്പാണ്,” അദ്ദേഹം പറഞ്ഞു.