അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ ഒരുങ്ങി ഇറാൻ്റെ നിഴൽസംഘങ്ങൾ ജാഗ്രതയോടെഈ നീക്കം അമേരിക്ക തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇസ്രയേലിനെ ആരും അംഗീകരിക്കാതിരുന്നപ്പോൾ അംഗീകരിച്ച രാജ്യമായിരുന്നു. ഇറാൻ എന്നാൽ പിന്നീട് വന്ന ഭരണമാറ്റങ്ങളിൽ ഇസ്രയേൽ എന്ന രാജ്യവുമായിട്ടുള്ള ബന്ധം വഷളായി മാറി. ഇറാൻ പിന്നീട് ഒളിഞ്ഞും തെളിഞ്ഞും ഇസ്രയേലിന് എതിരാവുകയായിരുന്നു. ഭീകരവാദ പ്രസ്ഥാനങ്ങളെ വളർത്താൻ മണ്ണും വളവും നൽകി ഇറാൻ പ്രോൽസാഹിപ്പിച്ചു. അത് ഇസ്രയേലിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഇറാൻ വളർത്തിയെടുത്ത ഗ്രൂപ്പുകളുടെ സർവ്വനാശം നടത്തിയ ഇസ്രയേലിന് പിന്നെ ഊട്ടിവളർത്തിയവനെ തകർക്കുക എന്ന ലക്ഷ്യമായിരുന്നു. അതും അവർ ആവുന്നത്ര വേഗത്തിൽ പ്രയോഗിച്ചു. പക്ഷേ ആ പ്രയോഗം വേണ്ടത്ര ഫലിക്കാതെ വന്നപ്പോൾ അമേരിക്കയെ ഉപയോഗപ്പെടുത്തി. അമേരിക്കയ്ക്ക് അത് വിസമ്മതിക്കാൻ ആകില്ല. അങ്ങനെ അമേരിക്ക വിസമ്മതിച്ചാൽ ഇസ്രയേൽ അമേരിക്കയോട് അകലം പാലിക്കും. അത് ആ രാജ്യത്തിന് ദുരിതം വിതയ്ക്കും എന്ന് ട്രംപ് തിരിച്ചറിഞ്ഞാണ് ഇങ്ങനെ ഒരു അധിനിവേശം സാധ്യ മാക്കിയത്.എന്നാൽ ഈ ആക്രമണങ്ങളെ അപലപിക്കാൻ റഷ്യയും ചൈനയും മറ്റ് ചില രാജ്യങ്ങളും തയ്യാറായെങ്കിലും തുടർ നടപടികൾക്ക് ഉള്ള കരുത്ത് ഉണ്ടെങ്കിലും അത് ദോഷകരമാകുമോ എന്ന കണക്കുകൂട്ടലിൽ അവർ മൗനം പാലിക്കുന്നു. യുദ്ധത്തിൻ്റെ ഭാഗമായി രാജ്യങ്ങൾ തമ്മിൽ പങ്കു ചേർന്നാൽ അത് ലോക സമാധാനത്തിന് ഭീഷണിയാകും സാമ്പത്തിക സ്ഥിതി പ്രയാസകരമാകും എന്നും രാജ്യങ്ങൾ തിരിച്ചറിയുന്നു.ഫോർദോയിലെയും നഥാൻസിലെയും എസ്‌ഫാനിലെയും ആണവകേന്ദ്രങ്ങളിൽ യുഎസിന്റെ ബി 2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ നടത്തിയ ആക്രമണം അമേരിക്കയ്ക്ക്ഫലം കണ്ടെങ്കിലും ഇറാൻ്റെ ശക്തിക്ക് വലിയ കോട്ടമാണ് സംഭവിച്ചത്.”ഇസ്രയേൽ–-ഇറാൻ സംഘർഷത്തിൽ യുഎസ് കൂടി നേരിട്ട് പങ്കുചേർന്നതോടെ ഇറാന്റെ സമ്പൂർണ തകർച്ചയിലേ യുദ്ധം അവസാനിക്കൂ എന്ന ഭീതിയും ഉയരുന്നുണ്ട്. 1960കളുടെ അവസാനത്തോടെതന്നെ ആണവായുധം വികസിപ്പിച്ചുവെന്ന് കരുതപ്പെടുന്ന ഇസ്രയേൽ ആണവ പദ്ധതിയുടെ പേരിൽ ഇറാനെ ആക്രമിച്ചതിലും വലിയ ഇരട്ടത്താപ്പ് വേറെയില്ല. ആണവായുധ നിർവ്യാപന കരാറിൽ ( Nuclear Non Proliferation Treaty NPT ) ഒപ്പിടാത്ത, ആണവ പദ്ധതി സംബന്ധിച്ച അന്താരാഷ്ട്ര നേതൃത്വത്തിന്റെ ഒരു ചോദ്യങ്ങൾക്കും മറുപടി പറയാത്ത ഇസ്രയേൽ, ആണവ പദ്ധതിയുടെ പേരിൽ മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിലെ അന്യായം ചൂണ്ടിക്കാട്ടാൻ പക്ഷേ അന്താരാഷ്ട്ര നേതൃത്വത്തിന് കരുത്തുണ്ടായില്ല. ഇതാണ് ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധി.അമേരിക്ക അതിരുവിട്ടെന്ന് ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹോർമൂസ് കടലിടുക്ക് ഇറാൻ അടയ്ക്കുന്നതോടെ ഉണ്ടാകാൻ പോകുന്ന പ്രതിസന്ധി വലുതാകും.അതുമാത്രമല്ല ഇറാൻ ചെയ്യാൻ പോകുന്നത്. ഇറാൻ നേരിട്ട് ആക്രമിക്കാതെ നിഴൽസംഘങ്ങൾ വിവിധ രാജ്യങ്ങളിലുള്ള അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കാൻ സാധ്യത തള്ളിക്കളയാനാകില്ല.എന്നാൽ അത്തരം ആക്രമണങ്ങൾ ഉണ്ടായാൽ അമേരിക്കയുടെ അടുത്ത നടപടി എന്താകും എന്നതും തിരിച്ചറിയുന്നുണ്ടാകും. എന്നാൽ ഇറാൻ വെറുതെ ഇരിക്കില്ല. റഷ്യയും ഫ്രാൻസും ചൈനയുമൊക്കെ അമേരിക്കയുടെ ഇടപെടലിൽ അമർഷമുണ്ട്.വരാൻ പോകുന്ന മണിക്കൂറുകൾ നിർണ്ണായകമാണ്. എന്തും സംഭവിക്കാം. ലോകം കരുതിയിരിക്കുക…..

Leave a Reply

Your email address will not be published. Required fields are marked *