ഇസ്രയേലിൻ്റെ പാളിച്ചകൾ എന്തെന്ന് ലോകത്തിന് കാട്ടി കൊടുക്കാൻ ഇറാൻ ഇസ്രയേൽ യുദ്ധത്തിന് കഴിഞ്ഞു. ഇത് ഇസ്രയേൽ തിരിച്ചറിഞ്ഞു.

ഒരാഴ്ചക്കപ്പുറം നീണ്ടുനിന്ന യുദ്ധം പല ഓർമ്മപ്പെടുത്തലുകൾ രാജ്യങ്ങൾക്കും ലോകത്തിനും നൽകുന്നുണ്ട്’. ഞങ്ങൾ ശേഷിയുള്ളവരാണ് എന്ന തിരിച്ചറിവ് പാളിപ്പോകുമ്പോൾ പ്രതീക്ഷകൾ അസ്തമിക്കും.ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ തെളിയിക്കപ്പെട്ടു.
ഇറാന്റെ മിസൈൽ ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി.
ഇസ്രായേലിന്റെ എഫ്-35 പോർവിമാനങ്ങൾ ഇറാൻ തകർത്തത് ഇസ്രായേലിന്റെ ഒരു വലിയ തിരിച്ചടിയായി.ലക്ഷ്യങ്ങൾ കണ്ടെന്ന് അവകാശം ഉന്നയിക്കുമ്പോഴും ഇറാൻ്റെ മുന്നിൽ ചെറിയ പതർച്ച വന്നു എന്നത് യാഥാർത്ഥ്യമായി കണക്കാക്കപ്പെടണം. ഇതിലൂടെ ജൂത രാജ്യം പുതിയ കണ്ടുപിടുത്തങ്ങൾക്ക് ഉടൻ ശ്രമങ്ങൾ ആരംഭിക്കും. ഈ പാഠങ്ങൾ ഒരു പക്ഷേ ഇറാനേക്കാളും ആവശ്യം ഇസ്രയേലിന് തന്നെ ആയിരുന്നു.ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത സംശയലേശമില്ലാതെ തെളിയിക്കാൻ ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് കഴിഞ്ഞുവെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കൃത്യതയാർന്ന ആക്രമണങ്ങൾക്കുള്ള ഇസ്രായേലി ആയുധങ്ങളുടെ ശേഷി തെളിയിക്കപ്പെട്ടു. ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ആദ്യ ആക്രമണം മുതൽക്ക് ഇത് സുവ്യക്തമായി. ടെഹ്റാനിലെ എവിൻ ജയിലിന്റെ കവാടം തകർത്ത ആക്രമണം മറ്റൊരുദാഹരണമാണ്. ഫൊർദോ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിലേക്കും ഇസ്രായിലിന്റെ ആക്രമണം കൃത്യതയുള്ളതായിരുന്നു. ജൂൺ 19ന് ഇസ്ഫഹാൻ, നതാൻസ് എന്നീ ആണവകേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി വിന്യസിച്ചിരുന്ന എസ്-300 ആന്റി എയർക്രാഫ്റ്റ് സംവിധാനത്തെ ഇസ്രായേലി മിസൈലുകൾ തകർത്തു.എങ്കിലും, ഏറെ പാടിപ്പുകഴ്ത്തപ്പെട്ട ഇസ്രായേലി പ്രതിരോധത്തിന്റെ പാളിച്ചകളും ദൗർബല്യങ്ങളും ലോകത്തിന് വ്യക്തമായ സന്ദർഭം കൂടിയായിരുന്നു ഇത്. സമാനമായ അളവിലുള്ള ഒരു ആക്രമണപ്രത്യാക്രമണത്തിൽ അടുത്തകാലത്തൊന്നും മറ്റൊരു രാജ്യവുമായും ഏർപ്പെട്ടിട്ടില്ല എന്നതിനാൽ ആകാശയുദ്ധത്തിന്റെ കാര്യത്തിലെങ്കിലും ഇസ്രായേലിന്റെ ബലവും ദൗർബല്യവും കണക്കാക്കാൻ കഴിയുന്ന ഒന്നായി ഇറാനുമായുള്ള സംഘർഷം.ഈ യുദ്ധത്തിൽ ഇറാൻ ഇസ്രയേലിൻ്റെ നേർക്ക് 800 ഓളം മിസൈലുകൾ അയച്ചു. ഡസൺ കണക്കിന് ഡ്രോളുകളും അയച്ചു. 80 ഓളം ബാലസ്റ്റിക്ക് മിസൈലുകളും ഇറാൻ അയച്ചു.ഇസ്രായേലിന് തങ്ങളുടെ മിസൈൽപ്രതിരോധ സംവിധാനങ്ങളെ തുടർച്ചയായി പ്രവർത്തിപ്പിക്കേണ്ടി വന്നു. ഈ പ്രതിരോധ സംവിധാനത്തെയും മറികടന്ന് ചില ഡ്രോണുകളും മിസൈലുകളും ഇസ്രായേലിൽ പതിച്ചു. അത് ഇസ്രയേലിനെ ഞെട്ടിച്ചു എന്നു മാത്രമല്ല ഉദ്ദേശിക്കുന്നതിൽ കൂടുതൽ നാശനഷ്ടങ്ങൾ വരുത്തി വച്ചു. ഇടയ്ക്ക് ആ രാജ്യം ഒന്നു പതറിപ്പോയി. ചില സന്ദർഭങ്ങളിൽ അമേരിക്കയുടെ രഹസ്യ സഹായം അവർക്കാവശ്യമായി വന്നിരുന്നു.ഇറാൻ തൊടുത്തുവിട്ട ആക്രമണശൈലി മറ്റൊരു തന്ത്രമായിരുന്നു. പോർവിമാനങ്ങളെപ്പോലെ തോന്നിപ്പിക്കുന്ന ഡ്രോണുകളെ ഇറാൻ അയച്ചു. ഇത്തരം സംവിധാനങ്ങളെ ആക്രമിക്കാൻ നിർമ്മാണ ചിലവ് ഏറിയ മിസൈലുകളെ ഇസ്രയേലിന് അയയ്ക്കേണ്ടി വന്നു. കളിപ്പാട്ടങ്ങൾ പോലെയുള്ള ഡ്രോണുകൾ ആയിരുന്നു എന്നത് ഇസ്രയേലിന് മനസ്സിലാക്കാൻ സമയം എടുത്തു. അപ്പോഴേക്കും കാര്യക്ഷത കൂടി മിസൈലുകൾ വെറുതെ അയച്ചത് അപദ്ധമായി എന്നവർ തിരിച്ചറിഞ്ഞു.ഈ സംഘർഷത്തിൽ തെളിയിക്കപ്പെട്ട മറ്റൊരു കാര്യം ഇസ്രായേലിന് ഇറാന്റെ ഭൂഗർഭ കേന്ദ്രങ്ങളെ ആക്രമിച്ച് നശിപ്പിക്കാൻ കഴിയുന്ന സന്നാഹങ്ങളില്ല എന്നതാണ്. നിലവില്‍ അമേരിക്കയോളം അതിന് ശേഷിയുള്ള രാജ്യങ്ങളില്ലെന്നു പറഞ്ഞാലും തെറ്റാകില്ല. നാല് എഫ്-35 പോർവിമാനം ഇറാൻ തകർത്തിട്ടത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘാതമാണ് നൽകിയിരിക്കുന്നത്. ഈ ഫൈറ്റർ ജെറ്റിനെ തകർത്തിടുന്ന ആദ്യത്തെ രാജ്യമാണ് ഇറാൻ. സൈനിക സന്നാഹങ്ങളെക്കാൾ യുദ്ധതന്ത്രങ്ങളെയാണ് ഇതിന് ഇറാൻ ആശ്രയിച്ചത്. ഈ വിമാനങ്ങൾ റഡാറുകളുടെ പിടിയിൽ അകപ്പെട്ടതും ആക്രമണത്തിന് ഇരയായതും ഇസ്രായേലിന്റെ സൈനിക പാഠങ്ങളിലൊന്നായി മാറുമെന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *