തൃശൂരിലെ ലുലുമാൾ ഉടമ യൂസഫലിയുടെ പ്രസ്താവന വില കുറഞ്ഞ ആരോപണം.

തൃശൂരിലെ ലുലുമാൾ ഉടമ യൂസഫലിയുടെ പ്രസ്താവന വില കുറഞ്ഞ ആരോപണം.ഇത്തരം ആരോപണങ്ങൾ വില കുറഞ്ഞതായേ ജനം കാണു.  റ്റി.എം മുകുന്ദൻ ചെയ്തത് തെറ്റാണോ. വയൽ ഭൂമിയിൽ നിന്ന് കളിമണ്ണ് എടുത്ത് മറ്റ് മണ്ണ് കൊണ്ടിടുന്ന സാഹചര്യത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ ആ ഭൂമി ലുലു ഗ്രൂപ്പ് ഉടമ യൂസഫലിക്ക് നിലവിലെ ഭൂഉടമ കൈമാറ്റം ചെയ്തുനൽകി. നെൽകൃഷി ചെയ്യുന്ന സ്ഥലംകുളം കുഴിച്ചും ഭൂമി തരംമാറ്റി കൊടുക്കുകയും ചെയ്തു. എന്നാൽ ഇത് തെറ്റാണ് എന്ന് മുകുന്ദൻ ജില്ലാ കലക്ടർക്ക് പരാതി നൽകി. അനധികൃത നിർമ്മാണം തുടങ്ങിയ സാഹചര്യത്തിൽ പരാതി നൽകിയത് തെറ്റാണോ. ഈ സാഹചര്യം നിലനിൽക്കെ യൂസഫലി കോടതിയെ സമീപിച്ചു. മുകുന്ദൻ അതിൽ കക്ഷി ചേർന്നു. അത് തെറ്റാണോ, പാടം പാടമായി നിലനിർത്തണം എന്ന് മുകുന്ദൻ്റെ നിലപാട്. ഞാൻ ഒരു വിവാഹിതനല്ല ഞാൻ ഒറ്റയാനാണ്. ആരുടെ സ്വധീനത്തിലും ഞാൻ വഴങ്ങില്ല. എൻ്റെ പോരാട്ടം തുടരും. എന്നാണ് മുകുന്ദൻ പറഞ്ഞത്.യൂസഫലി ലോകം മുഴുവൻ ബിസനസ്സ് സാമ്രാജ്യം കെട്ടിപ്പെടുത്തു കൊണ്ടിരിക്കുകയാണ്. ഈ കൊച്ചു കേരളത്തിലും അദ്ദേഹം അത് ചെയ്യുന്നുണ്ട്. കൂടുതൽ പേർക്ക് ജോലിയും നൽകുന്നുണ്ട്. എന്നാൽ പച്ചപ്പ് നഷ്ടപ്പെടുത്തി ചെയ്യുന്ന ജോലി വരും തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. മറ്റൊന്ന് ഇദ്ദേഹം ഇങ്ങനെ ഒരു മാൾ തുടങ്ങിയ എറണാകുളത്ത് എത്ര ചെറുകിട സ്ഥാപനങ്ങൾ പൂട്ടിപ്പോയ്. അങ്ങ് തിരുവനന്തപുരത്ത് അങ്ങനെ ആയി മാറി. അദ്ദേഹം എവിടെയെല്ലാം തുടങ്ങുമോ അവിടെയെല്ലാം പാവപ്പെട്ടവരുടെ തൊഴിൽ നഷ്ടപ്പെടുത്തി. എന്നിട്ട് തൊഴിൽ നൽകുന്നു എന്ന പ്രചരണം കൊണ്ട് അങ്ങേയ്ക്ക് വലിയ നേട്ടമാണ്. ചില ആശ്വാസകേന്ദ്രങ്ങൾക്ക് ഫണ്ട് നൽകാനും കെട്ടിടം പണിയാനും പൈസ നൽകി വരുന്നതും അദ്ദേഹത്തിൻ്റെ ഇമേജ് വർദ്ധിപ്പിക്കാൻ മാത്രം.ഇത്തരം ആശ്വാസകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും പരിശോധിക്കേണ്ടതാണ്. ഒപ്പം യൂസഫലിക്കായി ഒരുക്കിയ തണ്ണീർതടങ്ങൾ ഭൂമിയാക്കി മാറ്റുന്നതിൻ നേതൃത്വം നൽകിയ മുഴുവൻ പേരുടേയും പേരിൽ നടപടി ഉണ്ടാകണം. വയലുകൾ നികത്തി ആശുപത്രികളും ഫ്ലാറ്റുകളും പണിതതും കണ്ടില്ലെന്ന് നടിക്കാനാകില്ല. എറണാകുളത്തെ ഫ്ലാറ്റ് കോടതി ഇടപെട്ട് ഇടിച്ചു നിരത്തിയതുപോലെ ഇതെല്ലാം ഇടിച്ചു നിരത്തണം ഭൂമിക്ക് ഭാരമാകാരുത് ഇതൊന്നും
പത്രാധിപർ.