രാജ്യത്ത് തല പൊക്കുന്ന വർഗീയ വിഷം സടകുടഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി . മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അതു സംഭവിച്ചതിൻ്റെ ഉത്തരവാദിത്വം കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ തെറ്റായ സമീപനം തന്നെയാണ്. രാഷ്ട്രീയം രാഷ്ടാ നിർമ്മിതിക്കാകണം അല്ലാതെ താൽപ്പര്യങ്ങൾക്കാകരുത്. ഭരണം നടത്തുന്നത് അങ്ങനെയാകണം. എന്നാൽ കോൺഗ്രസ് ഗവൺമെൻ്റുകൾ പലപ്പോഴും അഴിമതിയിൽ മുങ്ങി ശരിയായ ഭരണം നടത്താൻ ആവതില്ലാതെ നേതാവില്ലാതെ കറങ്ങി നടന്ന കാലത്ത് പലരും തല പൊക്കി. രാജീവ് ഗാന്ധി വരെ നമുക്ക് അംഗീകരിക്കാം പിന്നീട് വരുന്ന കുടുംബവാഴ്ചയാണ് കോൺഗ്രസിൻ്റെ തകർച്ചയ്ക്ക് കാരണം.ഇത് മനസ്സിലാക്കാൻ കോൺഗ്രസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല കുടുംബവാഴ്ച അംഗീകരിക്കാത്തവർ കളം വിട്ടൊഴിഞ്ഞു. പലരും ബിജെ.പിയിലും മറ്റ് രാഷ്ടീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി മാറി. രാഹൂൽ ഗാന്ധിയെ സംബന്ധിച്ച് കൃത്യമായ നിലപാടില്ലാത്ത നേതാവായി മാറുകയാണ് പലപ്പോഴും. സ്വന്തം തീരുമാനങ്ങൾ എടുക്കുന്നത് കേവലം ഒഴുകി പോകുന്ന നദിയിലെ ജലം പോലെയാണ്.ഈ സാഹചര്യത്തിൽ അപ്പുറത്ത് രാജ്യത്ത് നിലപാടുള്ള നേതാവായി നരേന്ദ്ര മോഡി വരുകയാണ്. എന്നാൽ അദ്ദേഹം ആർ എസ് എസ് ൻ്റെ പാഠങ്ങൾ മനസ്സിലാക്കി നടപ്പാക്കുന്നതിന് മാത്രം സമയം കണ്ടെത്തുന്നു. മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ചിന്തയിലൂടെ അദ്ദേഹം പോയിരുന്നെങ്കിൽ ലോകം കണ്ട ഏറ്റവും നല്ല നേതാവായി അദ്ദേഹത്തിന് മാറാൻ കഴിയും.
ഒരു വശത്ത് ആർഎസ്എസ് ഹിന്ദു കാർഡും മറുവശത്ത്മുസ്ലീം വർഗീയവാദികൾതാലിബാനിസത്തിൻ്റെ കാർഡും കാണിക്കുന്ന മത തീവ്രത നമ്മുടെ രാജ്യത്ത്നിലനിൽക്കുന്നു. . ഇത് ഭൂരിപക്ഷ ഹിന്ദു സമുദായത്തിന് ഗുണം ചെയ്യുമെങ്കിലും ന്യൂനപക്ഷ സമുദായങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകും. അത് തിരിച്ചറിയാൻ ആരും തയ്യാറാകുന്നില്ല. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും രാജ്യ താൽപ്പര്യത്തിന് എതിരാണ് എന്നത് ഓരോ ഇന്ത്യൻ പൗരനും മനസ്സിലാക്കാൻ സാധിക്കണം.ഭരണ ഘടനയുടെ ആമുഖ ത്തിൽ നിന്നും ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവുമായി വീ ണ്ടും ആർഎസ്എസ് ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖത്തിൽ നിന്നും സോഷ്യലിസവും മതനിരപേക്ഷതയും ഒഴിവാക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ഡൽഹിയിൽ നടന്ന പൊതുചടങ്ങിലാണ് ആർഎസ്എസ് നേതാവിൻ്റെ വിവാദ പരാമർശം. അടിയന്തരാവസ്ഥക്കാലത്ത് കോൺ ഗ്രസ്, ഭരണഘടനയിൽ കൂട്ടിചേർത്ത വാക്കു കളാണ് സോഷ്യലിസവും മതേതരത്വവുമെന്നും ഹൊസബലെ പറഞ്ഞു. ഇതോടെ ഭര ണഘടന ഭേദഗതി ചെയ്യണമെന്ന ആർ എസ്എസിന്റെ ആവശ്യം വീണ്ടും ഉയർന്നു വരികയാണ്.
കായികക്ഷമതയും വിനോദവും സംയോജിപ്പിച്ചുകൊണ്ട് സ്കൂൾ കായിക വിദ്യാഭ്യാസ പദ്ധതിയിൽ വിവിധ രാജ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഫിറ്റ്നസ് രീതിയാണ് സുംബാ നൃത്തം.എന്നാൽ ഇന്നലെ കേരളത്തിലെ ഒരു ഇസ്ലാമിക് ഓർഗനൈസേഷൻ അതിനെ തള്ളിപ്പറഞ്ഞു. എന്നു മാത്രമല്ല കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപകനാണ് സോഷ്യൽ മീഡിയായിൽ പോസ്റ്റിട്ടതും വാർത്താ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞതുംകേവലം മുസ്ലീം തീവ്രവാദം മാത്രമാണ്. ഇത് ഒരു വശത്ത് ഹിന്ദു വർഗീയത തലപൊക്കും. ഇത്തരം നീക്കങ്ങൾ തലപൊക്കാൻ കേരളത്തിലെ പുരോഗമന സമൂഹം അനുവദിക്കരുത്. അന്തമായ മത തീവ്രവാദം കേരളം അംഗീകരിക്കാതിരിക്കണമെങ്കിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഗൗരവതരമായി മുന്നോട്ടു പോകണം.