രാജ്യം വേദനയോടെ ഓർത്തു പോകണം കന്യാസ്ത്രീകൾ ജയിലിൽ കിടക്കേണ്ട അവസ്ഥ.

കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി രാജ്യത്ത് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവങ്ങൾ ലോകശ്രദ്ധയിൽ എത്തിയിട്ട്. ശക്തമായ ഭരണഘടന ഉള്ള രാജ്യമാണ് നമ്മുടേത്. ഇവിടെയുള്ള എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഉറപ്പുതരുന്നതാണ് ഭരണഘടന. എന്നാൽ കുറച്ചു വർഷങ്ങളായി അതെല്ലാം കാറ്റിൽ പറത്തുകയാണ് ചില കൂട്ടർ. രാജ്യം മതേതര ഇന്ത്യയാണ്. പ്രത്യേകിച്ചും ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരാണ് ഭൂരിപക്ഷ സമുദായങ്ങൾ.

രാജ്യത്ത് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നേ കേരളത്തിലും മുന്നോക്ക പിന്നോക്ക ജാതികൾ തമ്മിൽ തൊട്ടുകൂടാത്തവരായിരുന്നു. താഴ്ന്ന ജാതികളോട് ഉയർന്ന ജാതിക്കാർ കാട്ടിയ പീഡനങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. താഴ്ന്ന ജാതിക്കാർക്ക് പഠിക്കാനോ നല്ല വസ്ത്രം ധരിക്കാനോ നല്ല ഭക്ഷണം കഴിക്കാനോ കഴിയുമായിരുന്നില്ല. അത്തരം ആളുകളെ ഉയർത്തി എടുക്കുന്നതിൽ കൃസ്ത്യൻ മിഷണറിമാർ വഹിച്ച പങ്ക് ചെറുതല്ല. അത്തരം സഹായങ്ങൾ കിട്ടുമ്പോൾ അവർ അവരുടെ ആശയങ്ങളിൽ അകൃഷ്ടരാകാം അതിന് വിലപിച്ചിട്ട് കാര്യമില്ല. അങ്ങനെയുള്ള നിലപാട് എടുക്കുമ്പോഴും ആരേയും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടുണ്ടാവും. അത് അവർ ആഗ്രഹിച്ചിട്ടുണ്ടാവും. എന്നാൽ കേരളത്തിൽ ജാതി മത സമവാക്യങ്ങൾക്കപ്പുറത്ത് എല്ലാ മനുഷ്യരേയും ഒന്നായ് കാണാൻ പഠിപ്പിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്. ഇവിടെ ഇപ്പോൾ അയിത്തമില്ല. എല്ലാവരും സുഖലോലുപരായി ജീവിക്കുന്നു. സ്വാതന്ത്ര്യം അൽപ്പം കൂടിയോ എന്ന് ചെറിയ സംശയം മാത്രം.

എന്നാൽ കേരളമൊഴിച്ച് മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്. ഹിന്ദുക്കളിൽ തന്നെ ഉയർന്ന താഴ്ന്ന ജാതി സമ്പ്രദായവും നികൃഷ്ടമായ ജീവിതവുമാണ് മറ്റ് സംസ്ഥാനങ്ങളിൽ. ഇന്നും ഉയർന്ന ജാതിയും താഴ്ന്ന ജാതിയും എന്ന വേർതിരിവ് കൂടി വരുന്നു. ഈ സാഹചര്യം മുതലെടുത്ത് കൃസ്ത്യൻ മിഷണിമാർ അവിടെ കടന്നുചെല്ലും അവർക്ക് നല്ല വിദ്യാഭ്യാസം നൽകും.അവരെ ചേർത്തുപിടിക്കും. ചിലപ്പോൾ അവർ മതത്തിലും ചേരും. അതിൽ വിരളിപൂണ്ടിട്ട് എന്തു കാര്യം. നിങ്ങൾ ആർഎസ് എസ് കാർക്ക് ശാഖ നടത്താൻ മാത്രം അറിഞ്ഞാൽ പോരാ. ജാതികളിൽ രൂപം കൊള്ളുന്ന അസമത്വം തിരിച്ചറിയണം. അതിന് കഴിയാതെ മോങ്ങിയിട്ട് എന്തു കാര്യം.ഇന്ത്യയിലെ ജനങ്ങൾ ഭാരത സംസ്കാരത്തിൻ്റെ ഭാഗമായി ജീവിക്കണം എന്നു പറയുന്നതുപോലെ ഇന്ത്യയിലെ ഹിന്ദുക്കളിലെ ജാതിവെറിഇല്ലാതാക്കാൻ അവർക്ക് എല്ലാവർക്കും സ്വാതന്ത്രമായി ജീവിക്കാൻ വിദ്യാഭ്യാസം ചെയ്യാൻ നല്ല ഭക്ഷണം കഴിക്കാൻ നല്ല വസ്ത്രം ധരിക്കാൻ അവകാശം നൽകാൻ നിങ്ങൾ തയ്യാറാവുക.