മുംബൈ :കേരളാ പോലീസ് സൈബർ സെല്ലും FAIMA MAHARASHTRA വനിതാവേദിയും സംയുക്തമായി നടത്തിയ സൈബർ ക്രൈം ബോധവൽക്കരണ സെമിനാർ ഇന്ന് രാത്രി 8 ന്രാത്രി 8 മണിക്ക് നടന്നു
“സൈബർ ക്രൈം: അറിയേണ്ടതും പ്രതിരോധിക്കേണ്ടതും” എന്ന വിഷയത്തിൽ കേരളാ പോലീസ് സൈബർ സെൽ സബ് ഇൻസ്പെക്ടർ ശ്രീ. അനുരാജ് വി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ NRK ഡവലപ്പ്മെൻ്റ് ഓഫീസർ ( വാശി, മുംബൈ) സെമിനാർ ഉൽഘാടനം ചെയ്തു. അനു ബി നായർ ( പ്രസിഡൻ്റ് FAIMA MAHARASHTRA വനിതാ വേദി ) സ്വാഗതം ആശംസിച്ചു.
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അംഗങ്ങളുടെ സംശയങ്ങൾക്ക് പ്രഭാഷകൻ നിവാരണം നടത്തി.
മോഡറേറ്ററായി സുമി ജെൻട്രി ( സെക്രട്ടറി FAIMA MAHARASHTRA വനിതാവേദി) ചർച്ച ക്രോഡീകരിച്ചു.
അജിത അജിത്കുമാർ പിള്ള
(സെക്രട്ടറി, FAIMA MAHARASHTRA വനിതാവേദി പൂനെ സോൺ ) നന്ദി പ്രകാശിപ്പിച്ചു