സുജ തിലകരാജ് എഴുതുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ അലമാര അത്രമേൽ ഭാരമുള്ളതാണ്.

എന്റെ ഒരു ബന്ധു.. (പേര് പറയാൻ നിവർത്തിയില്ല) പുള്ളിക്കാരിയുടെ ഭർത്താവ് ഗൾഫിലാണ്. ഭർത്താവിനോട് ഒരിക്കൽ അമ്മായിയപ്പൻ, അതായത് ഈ പറയുന്ന സ്ത്രീയുടെ അച്ഛൻ വിളിച്ചിട്ട് പറഞ്ഞു, നിന്നോട് ഒരു കാര്യം പറയാനുണ്ട് മോനെ.

ഞാൻ പറയാൻ പാടില്ല. നിവൃത്തിയില്ലാത്തതുകൊണ്ട് പറയുകയാണ് എന്ന മുഖവുരയിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു “എന്റെ മകൾ ഇവിടെ മാസത്തിൽ 25 സാരി എങ്കിലും വാങ്ങും. നാലും അഞ്ചും സാരികൾ വാങ്ങിക്കൊണ്ടുവന്നാൽ ഓരോ തവണ എവിടെയെങ്കിലും ഒക്കെ പോകുമ്പോൾ ഉടുത്തിട്ട് വാരിവലിച്ച് കട്ടിലിൽ എറിയും. ഇതുതന്നെ ഇവിടെ ആവർത്തിക്കുകയാണ്.

കുറച്ചു കഴിയുമ്പോൾ ഇതൊക്കെ കൂടെ മടക്കി ഒരു കവറിൽ ആക്കി വയ്ക്കും എന്നിട്ട് വയലിനപ്പുറമുള്ള പ്രദേശത്ത് താമസിക്കുന്ന പാവപ്പെട്ട സ്ത്രീകൾ വരുമ്പോൾ അവർക്ക് എടുത്തു കൊടുക്കും. ഒരുതവണ ഇട്ടത് പിന്നീട് ഒന്നുകൂടി ഉപയോഗിക്കുകയില്ല.

ഇല്ലാത്തവർക്ക് കൊടുക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല.പക്ഷേ നീ വല്ല നാട്ടിലും കിടന്ന് അധ്വാനിച്ചുണ്ടാക്കുന്ന പണം ഇങ്ങനെ കെട്ട് കണക്കിന് തുണി വാങ്ങി നശിപ്പിക്കുകയാണല്ലോ. എന്റെ മകളാ ണെങ്കിലും ഈ ചെയ്യുന്ന ദ്രോഹം.. ഓർത്തിട്ടുള്ള കുറ്റബോധം കൊണ്ടാണ് ഞാൻ ഇത് പറയുന്നത്. നീ അത് ഞാൻ പറഞ്ഞെന്ന് അറിയാത്ത രീതിയിൽ കൈകാര്യം ചെയ്യണം.

ഒന്നോർത്തുനോക്കൂ,സ്വന്തം മകൾ ആയിട്ട് പോലും പണം ദുരുപയോഗം ചെയ്യുന്നത് കണ്ടു സഹിക്കാൻ വയ്യാ ഞ്ഞിട്ടാണ് അച്ഛൻ മരുമകനെ ആ വിവരം അറിയിച്ചത്. അത്രമാത്രം വസ്ത്രങ്ങളാണ് ഓരോ മാസവും വാങ്ങിക്കൂട്ടുന്നത്.ഇനി മറ്റൊരു ഉദാഹരണം പറയാം എന്റെ സഹപ്രവർത്തകയായിരുന്ന ലേഡി മാസത്തിൽ എല്ലാ ദിവസവും പുതിയ സാരിയും അതിന് യോജിക്കുന്ന മറ്റുകാര്യങ്ങളും അണിഞ്ഞാണ് ജോലിക്ക് വരുന്നത്.

ഈ ഫാഷൻ പരേഡ് കണ്ട് ഞാൻ വളരെ അത്ഭുതപ്പെട്ടിട്ടുണ്ട്.അവർ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്.അവർക്ക് കിട്ടുന്ന ശമ്പളം മുഴുവനും ഇതിന് തന്നെ ചെലവാകുമെന്ന് എനിക്ക് ഊ ഹിക്കാവുന്നതേ ഉള്ളായിരുന്നു.ഒരിക്കൽ ഞാൻ ഇതിനെപ്പറ്റി ചോദിച്ചു.
അപ്പോൾ അവർ യാതൊരു താൽപര്യവു
മില്ലാതെ അവഗണിക്കു
കയാണ്
ചെയ്തത്.

ഒരിക്കൽ യാദൃശ് ചികമായി അവരുടെ വീട്ടിൽ ചെന്നിരുന്നപ്പോൾ അവരുടെ ഭർത്താവിന്റെ
അമ്മ പറയുകയുണ്ടായി, എന്റെ മോൻ അധ്വാനിച്ചിട്ട് ഈ വീട് എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടു പോകുന്നു.അവൾ ജോലി ചെയ്യുന്ന പത്തിന്റെ പൈസ ഈ വീട്ടിൽ എത്താറില്ല.എല്ലാം തുണിക്കടയിലും ആഭരണക്കടയിലും കൊടുത്ത് തീർക്കുകയാണ് എന്ന്.

അവർ പറഞ്ഞത് അക്ഷരാർത്ഥ
ത്തിൽ ശരിയാണെന്ന് എനിക്ക് ബോധ്യമുണ്ട്.പിന്നീട് ഒരിക്കൽ അവർ ജോലിക്ക് വരാതായ സമയത്ത് സ്വന്തം ഫോൺ ചാർജ് ചെയ്യാൻ പോലും അവരുടെ കയ്യിൽ പൈസ ഇല്ലാതിരുന്ന കാര്യം ഞാൻ ഓർത്തു.

ഇതൊക്കെ ഇപ്പോൾ പറയാൻ കാര്യം
കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വാസുകി ഐ.എ.എസ് കലോത്സവ വേദിയിൽ വെച്ച് പറഞ്ഞ ഒരു കാര്യം കേട്ടതിനാലാണ്.

താൻ ഉടുത്തിരിക്കുന്ന സാരിക്ക് എട്ടു വർഷത്തെ പഴക്കമുണ്ടെന്നും,
25 വർഷത്തിലധികം പഴക്കമുള്ള സാരികൾ വരെ താൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും അവർ പറയുകയുണ്ടായി.

ഓരോ വസ്തുവും നിർമ്മിക്കപ്പെടു
മ്പോൾ അതിന്റേതായ ഒരു എനർജി അതിൽ അടങ്ങിയിട്ടുണ്ടെന്നും, അതിനൊരു കാർബൺ ഫൂട്‌പ്രിന്റ് ഉണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.

നമ്മുടെ ഈ ‘ഉപയോഗിച്ച് വലിച്ചെറിയുന്ന’ ശീലം കാലാവസ്ഥാ വ്യതിയാനത്തെ വരെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് പുനരുപയോഗം എല്ലാവരും പ്രോത്സാഹിപ്പിക്കണം എന്നതായിരുന്നു അവരുടെ സന്ദേശം.

ഞാൻ പറയട്ടെ ഭൗതികതയോടുള്ള അമിതമായ ആസക്തി എന്നൊക്കെ വേണമെങ്കിൽ സ്ത്രീകളുടെ വസ്ത്ര ഭ്രമത്തെ പറയാം.

ഭൗതികവസ്തുക്കൾ നമുക്ക് തരുന്ന സന്തോഷം ക്ഷണികമാണ്.

ഒരു വസ്ത്രത്തിന് എത്ര വിലയുണ്ടെന്ന് പറഞ്ഞാലും അത് ആദ്യമായി ധരിക്കുന്ന സമയത്ത് മാത്രമാണ് മറ്റുള്ളവർ അത് ശ്രദ്ധിക്കുന്നതും പ്രശംസിക്കുന്നതും ഒക്കെ.

അത് ധരിക്കുന്നതിലെ സന്തോഷം ധരിക്കുന്നവർക്കും ആദ്യത്തെ തവണ മാത്രമാണ് ഉണ്ടാകുന്നത്.രണ്ടാമതോ മൂന്നാമതോ അത് എടുത്ത് അണിഞ്ഞു കഴിഞ്ഞാൽ ഒരു പ്രത്യേകതയും നമുക്കോ കാണുന്നവർക്കോ തോന്നുകയില്ല.അൽപനേരത്തെ സന്തോഷത്തിനു വേണ്ടിയാണ് ഇങ്ങനെ പണം പൊടിച്ചു കളയുന്നത്.

ആവശ്യത്തിനു വസ്ത്രങ്ങൾ വേണ്ട എന്ന് ഈ പറയുന്നതിന് അർത്ഥമില്ല.ജോലിക്കും മറ്റും പോകുന്നവർക്ക് ധാരാളം ഡ്രസ്സുകൾ ആവശ്യമാണ്.അതിനും പരിധിയുണ്ട്.ഒരു ജോലിക്കും പോകാതെ വീട്ടിൽ ഇരിക്കുന്നവരും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

എല്ലാ വീടുകളിലും ഏറ്റവും കൂടുതൽ സ്ഥലം ആവശ്യമുള്ളത് വസ്ത്രങ്ങൾ വയ്ക്കുവാനാണ്.പ്രത്യേകിച്ച് സ്ത്രീകളുടെ അലമാര അത്രമേൽ ഭാരമുള്ളതാണ്.

അവിടെയാണ് വാസുകി ഐ എ എസ്സിന്റെ വാക്കുകൾ പ്രസക്തമാകുന്നത്.

SujaThilakaraj