പുതിയ പെൻഷൻ സമ്പ്രദായവുമായി തമിഴ്‌നാട്,എന്നാൽ ജീവനക്കാർ തൃപ്തരല്ല.

ചെന്നൈ വിരമിക്കുന്ന സർക്കാർജീവനക്കാർക്ക് അവസാനം വാങ്ങിയ അടിസ്ഥാ നശമ്പളത്തിന്റെ പകുതി പെൻഷൻ ഉറ പ്പുനൽകുന്ന പുതിയ പെൻഷൻ പദ്ധതി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശനിയാഴ്ച പ്രഖ്യാപിച്ചു. ജീവനക്കാരുടേതു പോലെ പെൻഷൻകാർക്കും ആറുമാസം കൂടുമ്പോൾ ക്ഷാമബത്ത വർധിപ്പിക്കും.എന്നാൽ ഈ സമ്പ്രദായത്തോട് ജീവനക്കാർ തൃപ്തരല്ല. പെൻഷൻ ഫണ്ടിൽ തന്നെ വലിയ തുക ഇപ്പോൾ തന്നെ ഉള്ളപ്പോൾ ആ രൂപ റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്നതാവും നല്ലത് എന്നു പറയുന്നവരാണ് അധികവും. ഈ വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് ജീവനക്കാരുടെ അഭിപ്രായം.

2003 മുതൽ നിലവിലുള്ള കോൺട്രി ബ്യൂട്ടറി പെൻഷൻ സ്ലീമിൻ്റെ (സിപിഎ സ്) പരിമിതികൾ മറികടക്കുന്നതും ഏറെ കുറെ പഴയ പെൻഷൻ സമ്പ്രദായത്തി ന്റെ പ്രയോജനംനൽകുന്നതുമാണ് ടിഎ പിഎസ്. ടിഎപിഎസിലേക്ക് ജീവനക്കാർ ശമ്പളത്തിന്റെ 10 ശതമാനം വീതമാണ് നൽകേണ്ടത്. നിശ്ചിതപെൻഷൻ നൽ കുന്നതിന് അധികമായിവേണ്ട പണം സംസ്ഥാനസർക്കാർ വഹിക്കും. ശമ്പളക്കാർക്ക് ലഭിക്കുന്നതുപോലെ പെൻഷൻകാർക്ക് വർഷത്തിൽ രണ്ടുതവണ ഡിഎ വർധന ലഭിക്കും. പെൻഷൻകാർ മരിച്ചാൽ അനന്തരാവകാശിക്ക് പെൻഷൻതുക യുടെ 60 ശതമാനം കുടുംബപെൻഷനായി ലഭിക്കും.ഇലക്ഷൻ വരുന്നതിന് മുന്നോടിയായി ലക്ഷക്കണക്കിന് വരുന്ന ജീവനക്കാരേയും പെൻഷൻകാരേയും സന്തോഷിപ്പിക്കാൻ സ്റ്റാൻലിന്റെ ഗവൺമെന്റ് തീരുമാനം.