മേയറായ ശേഷം മാന്യമായി പെരുമാറിയില്ലെങ്കിൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: താഴെ തട്ടുമുതൽ ഇടപെടുന്ന നേതാവായി മാറിയതാണ് ഒരു മേയറെപ്പോലും വെറുതെ വിടാതെ അക്ഷേപം ചൊരിയുന്നത്കമ്മ്യൂണിസ്റ്റായ മംദാനിയുടെ വിജയം ചിന്തിക്കാൻ പോലും കഴിയില്ലെന്നും ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.മേയറായ ശേഷം മാന്യമായി പെരുമാറിയില്ലെങ്കിൽ ഒരു താക്കീതും നൽകി. ന്യൂയോർക്ക് സിറ്റിക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുമെന്നതാണ് കാര്യം.”ന്യൂയോർക്കിലെ മേയർ ആരായാലും അവർ മാന്യമായി പെരുമാറേണ്ടിവരും. അല്ലെങ്കിൽ ഫെഡറൽ സർക്കാർ അവരുടെ മേൽ സാമ്പത്തികമായി കടുത്ത നടപടികൾ സ്വീകരിക്കും”- ട്രംപ് മുന്നറിയിപ്പ് നൽകി. സൊഹ്‍റാൻ മംദാനി യുടെ വിജയം ന്യൂയോർക്ക് നഗരത്തെ വളരെ മോശമായി ബാധിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ ഒട്ടും പുറകോട്ടല്ല ഇന്ത്യൻ വംശജൻ കൂടിയായ ന്യൂയോർക്കിലെ മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മoദാനി പറഞ്ഞത് എന്തു വിലകൊടുത്തും ന്യൂയോർക്ക് സിറ്റിയുടെ നിലവാരം നിലനിർത്തുമെന്ന് ടോക് ഷോകളിൽ അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *