ലാഹോർ: പാഠ്യപദ്ധതിയിൽ ചരിത്രപ്രാധാന്യമുള്ള മാറ്റം നടപ്പാക്കിക്കൊണ്ട് പാക്കിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ്. പുതിയ അധ്യയനവർഷത്തിൽ സംസ്കൃത പഠനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സർവകലാശാല. വിഭജനത്തിന് ശേഷം ഒരു പാകിസ്ഥാൻ സർവകലാശാല ഔദ്യോഗികമായി സംസ്കൃതം പഠിപ്പിക്കുന്നത് ഇതാദ്യമായാണ്.
ലോകത്തിലെ പ്രാചീനവും സാംസ്കാരിക സ്വാധീനത്തിൽ ഏറ്റവും ശക്തവുമായ ഭാഷകളിലൊന്നായ സംസ്കൃതം 1947-നുശേഷം പാകിസ്ഥാനിൽ സംസ്കൃതം പഠിപ്പിക്കപ്പെടുന്നത് വളരെ വിരളമായിരുന്നുവെന്ന് സർവകലാശാല വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ഭാഷയെ വീണ്ടും അക്കാദമിക് പഠനത്തിലേക്ക് കൊണ്ടുവരുന്നത് ദക്ഷിണേഷ്യയുടെ സമഗ്രമായ ബൗദ്ധിക-സാംസ്കാരിക പൈതൃകവുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനുള്ള സർവകലാശാലയുടെ നീക്കമാണെന്നും അവർ പറയുന്നു.
ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾ, ഗവേഷകർ, അഭിഭാഷകർ, അക്കാദമിക് പ്രവർത്തകർ എന്നിവർക്ക് വേണ്ടി വാരാന്ത്യ പരിപാടിയായി സംസ്കൃത പഠനം ആരംഭിച്ചിരുന്നു. ലഭിച്ച മികച്ച പ്രതികരണം പരിഗണിച്ചാണ് ഇപ്പോൾ ദീർഘകാല കോഴ്‌സുകൾ അവതരിപ്പിക്കുന്നതെന്നു സർവകലാശാല പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മഹാഭാരതം, ഭഗവദ്ഗീത എന്നിവയെ ആസ്പദമാക്കി പ്രത്യേക കോഴ്‌സുകളും മുന്നോട്ടു കൊണ്ടുവരാനുള്ള പദ്ധതികളുണ്ടെന്ന വിവരവും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഏതായാലും ചിലരെങ്കിലും പുതിയ ഇടങ്ങൾ ചിന്തിച്ചു തുടങ്ങി എന്നതും പുതിയ തലമുറയ്ക്ക് എല്ലാ തരത്തിലും പാകിസ്ഥാനെ രക്ഷിക്കാൻ കഴിയട്ടെ . മാറി വരുന്ന കാലത്തിനനുസരിച്ച് പുതിയ വെല്ലുവിളികൾ ലോകത്ത് എല്ലാ രാജ്യങ്ങൾക്കും ഏറ്റെടുക്കാൻ കഴിയട്ടെ…
