നേപ്പാളിലെ യുവാക്കൾ സോഷ്യൽ മീഡിയാ വഴി ഇവിടെ പ്രശ്നങ്ങൾ അവസാനിച്ചു. നിങ്ങൾ വരു ഇവിടെ സമാധാനം ഉണ്ടാകും.

കാഠ്‌മണ്ഡു:നേപ്പാളിലെ പ്രശ്നങ്ങൾ അവസാനിച്ചതായും ഇനി നിങ്ങൾ ടൂറിസ്റ്റ്കൾ ഇവിടെ വരണമെന്നും എല്ലാ സമാധാന അന്തരീഷവും ഉണ്ടാകുമെന്നും നേപ്പാളിലെ യുവാക്കൾ ആവർത്തിച്ച് സോഷ്യൽ മീഡാവഴി അറിയിക്കുകയാണ്. നേപ്പാൾ രാജ്യത്ത് ടൂറിസ്റ്റ്കൾ വിട്ടൊഴിഞ്ഞ് പോയ സാഹചര്യത്തിലാണ് അവിടുത്തെ യുവാക്കളുടെ ആഹ്വാനം.

കാരണമുണ്ട്. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരെക്കാൾ കൂടുതൽ പേർ പ്രതിഷേധത്തിലാണ്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചതിലൂടെ ടൂറിസ്റ്റ് രംഗത്ത് വലിയ നഷ്ടമാണ് നേപ്പാളിൽ സംഭവിച്ചത്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ സർക്കാരിനായില്ല. രഹസ്യഅന്വേഷണ ഏജൻസിയുടെ പരാജയവും ഒപ്പം ഭരിക്കുന്ന ഗവൺമെൻ്റിൽ തന്നെ പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരുടെ എണ്ണവും കുറവല്ലായിരുന്നു. ഭരണമാറ്റം അവരിൽ ചിലർ ആഗ്രഹിച്ചിരുന്നു. അവരുടെ മൗനസമ്മതവും ഈ പ്രക്ഷോഭത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് പെട്ടെന്ന് കെട്ടടങ്ങിയത്.രാജ്യത്ത് നടന്ന പ്രതിഷേധം സർക്കാരിനെതിരെ മാത്രമായിരുന്നു എന്നും വിനോദസഞ്ചാരികളെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയ യുവാക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. സെപ്റ്റംബർ 8നോ അതിനുശേഷമോ വിസ കാലാവധി കഴിഞ്ഞ വിനോദസഞ്ചാരികൾക്ക് ടൂറിസം ബോർഡ് സൗജന്യമായി വിസ പുതുക്കി നൽകും.