കൗതുകകരവും ഒപ്പം പ്രയാസകരവുമായ ഒരു വാർത്തയാണ് ലോകത്തെമാധ്യമങ്ങൾ റിപ്പോൾട്ട് ചെയ്തത്. കാബുളിലാണ് സംഭവം നടന്നത്.കാബൂളിൽ നിന്ന് പുറപ്പെടുകയായിരുന്ന വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെന്റിൽ ഒളിച്ചിരുന്ന 13 വയസ്സുള്ള ഒരു അഫ്ഗാൻ ബാലൻ ഡൽഹിയിലെത്തി.
ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്, വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്.
ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കാബൂൾ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ പ്രവേശിച്ച് KAM എയർ വിമാനം RQ-4401 ന്റെ പിൻഭാഗത്തെ സെൻട്രൽ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെന്റിനുള്ളിൽ ഒളിച്ചിരിക്കാൻ കുട്ടിക്ക് കഴിഞ്ഞു. കാബൂളിൽ നിന്ന് പുറപ്പെട്ട വിമാനം രണ്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം രാവിലെ 11.00 ഓടെ ഡൽഹിയിൽ ലാൻഡ് ചെയ്തു.കുട്ടിയെ കാബൂളിലേക്ക് തിരിച്ചയച്ചു. (ഫോട്ടോ: AI-ജനറേറ്റഡ്)