ഇറാന് അവരുടെ ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി ഇനിയും നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.”ഇറാൻ ഉടനെയൊന്നും ബോംബുകൾ നിർമ്മിക്കാൻ പോകുന്നില്ല… ആണവായുധങ്ങൾ അവയുടെ കേന്ദ്രങ്ങളിൽ നിന്ന് യഥാസമയം നീക്കം ചെയ്യാൻ ഇറാന് മതിയായ സമയം ലഭിച്ചില്ലെന്ന് ഞങ്ങൾ കരുതുന്നു. അത് ഒരു വലിയ തിരിച്ചടിയായിരുന്നുവെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.യു.എസ് ആക്രമണം നടത്തിയത് കൊണ്ട് ഞങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. എന്ന അവകാശവാദം അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ എന്നെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യമാണ് അത് നടക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.അതേ സമയം ഇറാനിൽ ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തിയ 700 പേരെ ഇറാൻ സർക്കാർ അറസ്റ്റ് ചെയ്തു. വ്യക്തമായ തെളിവ് സഹിതം കിട്ടിയവരെ തൂക്കിലുമേറ്റിയതായ് ഇറാൻ അറിയിച്ചു.
ഇറാൻ വീണ്ടും ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകും. അമേരിക്ക.
