ഡ്രൈവർ അല്ല, ജോർദാൻ കിരീടാവകാശിമോദിയോടൊപ്പം ഒരു സ്പെഷ്യൽ റൈഡ് .

ഡ്രൈവർ അല്ല, ജോർദാൻ കിരീടാവകാശി! പ്രവാചകൻ മുഹമ്മദ് നബിയുടെ 42-ാം തലമുറയിലെ നേരിട്ടുള്ള പിൻഗാമി ; മോദിയോടൊപ്പം ഒരു സ്പെഷ്യൽ റൈഡ്

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന ഒരു ദൃശ്യം അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. ജോർദാൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർ ഡ്രൈവ് ചെയ്യുന്ന യുവാവാണ് ശ്രദ്ധാകേന്ദ്രം ആയിരിക്കുന്നത്. വെറുമൊരു ഡ്രൈവർ അല്ല മറിച്ച് ജോർദാന്റെ കിരീടാവകാശിയാണ് ആ യുവാവ് എന്നുള്ളതാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ 42-ാം തലമുറയിലെ നേരിട്ടുള്ള പിൻഗാമി ആയ ജോർദാനിയൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ ആണ് തന്റെ സ്വന്തം കാറിൽ സ്വയം ഡ്രൈവ് ചെയ്ത് പ്രധാനമന്ത്രി മോദിയോടൊപ്പം ഒരു സ്പെഷ്യൽ റൈഡ്‌ നടത്തിയത്…