ചെറുപുഴയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് മരണപ്പെട്ട ആനക്കുട്ടിയുടെ ജഢം മറവ് ചെയ്തു

തളിപ്പറമ്പ :ചെറുപുഴ തിരുനെറ്റിക്കല്ല് എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് മരണപ്പെട്ട ആനക്കുട്ടിക്കുട്ടിയുടെ ജഢo സംസ്കരിച്ചു.
തിരുനെറ്റിക്കല്ലിലെ മേരി
ജോർജിൻ്റ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റിലാണ് പെൺ ആനക്കുട്ടിയെ മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്.
കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ
എസ് വൈശാഖ്
ഐ എഫ് എസി ൻ്റെ നിർദ്ദേശാനുസരണം തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ
പി വി
സസൂപ് കൃഷ്ണൻ്റെ മേൽനോട്ടത്തിലാണ് ആനക്കുട്ടി യുടെ ജഡം പെരിങ്ങോം ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനിലെ സേനാംഗങ്ങൾ കണ്ണൂർ
ആർ ആർ ടീമിൻ്റെ സഹായത്തോടെ ജെ സി ബി ഉപേയാഗിച്ച് കരക്കെത്തിച്ചത്.
കരാമരംതട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം രഞ്ജിത്ത്, ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ മുഹമ്മദ് ഷാഫി, ജിജേഷ്, സൗമ്യ, വൈശാഖ് , സുജിത്ത്, ഷെമീന, ഫോറസ്റ്റ് വാച്ചർമാരായ സാബു, രജീഷ്, അനീഷ്, ഷാജി
ഖക്കളം എന്നിവരും സഹായത്തിനുണ്ടായിരുന്നു.
ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലെയ്സമ്മ തോമസും സ്ഥലത്തെത്തിയിരുന്നു.
ചെറുപുഴ വെറ്ററിനറി ഡിസ്പെൻസറിയില
ഡോ:ജിബി
നാണ് ആനക്കുട്ടിയുടെ ജഢം പോസ്റ്റ്മോർട്ടം നടത്തിയത് .
കിണറ്റിലേക്കുള്ള വീഴ്ചയിൽ തലക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നും ജഡ്ത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും
ഡോ: ജിബിൻ പറഞ്ഞു.
ഒരു വയസ് പ്രായവും നൂറ് കിലോ തൂക്കവുമുള്ളതാണ് മരണപ്പെട്ട ആനക്കുട്ടിയെന്ന് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ൺ അഭിപ്രായപ്പെട്ടു .
സ്ഥലം ഉടമ മേരി ജോർജിൻ്റെ പറമ്പിൽ തന്നെയാണ് നിയമാനുസൃതമായ നപടി സ്വീകരിച്ച് ആനക്കുട്ടിയുടെ ജഡം സംസ്കരിച്ചതെന്നും കർണ്ണാടക വനത്തിൽ നിന്നുമാണ് ആനക്കുട്ടി എത്തിയതെന്നും കരാമരംതട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
എം രഞ്ജിത്ത് പറഞ്ഞു.

രാജൻ തളിപ്പറമ്പ