കണ്ണൂർ: അടിയന്തിരാവസ്ഥയുടെ പേരിൽ ഞങ്ങളെ ആരും പേടിപ്പിക്കണ്ട. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ചയ് ഗാന്ധി സംഘടനയ്ക്ക് പുറത്തുള്ള അധികാര കേന്ദ്രം ഉണ്ടാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം.ഇന്ത്യയിലെ മാധ്യമങ്ങൾ മിണ്ടിയില്ല. ഒരു പ്രസ്ഥാനങ്ങളും മിണ്ടിയില്ല. എല്ലാവരും പഞ്ചപുച്ച മടക്കി നിന്നു. അത് ഉണ്ടെന്ന് തുറന്നു പറഞ്ഞ പാർട്ടിയാണ് സി.പി ഐ. സി.പി ഐ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഖലിസ്ഥാൻ വാദത്തിനെതിരെ ശബ്ദമുയത്തിയ പാർട്ടിയാണ് സി.പി ഐഎന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.എന്തിനും ഏതിനു ആരെയും പേടിക്കാതെ കാര്യങ്ങൾ പറയാൻ ആരെക്കാളും മുന്നിലാണ് നമ്മൾ എന്നത് തിരിച്ചറിയണം. നമ്മുടെ പാർട്ടിയുടെ വളർച്ച ഇത്രയും മതിയോ പോര,ഇനിയും വളരണം.കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി വളരണം അതിനായ് പോരാടാൻ കഴിയണം. ബി.ജെ പിക്ക് ദേശീയത എന്നൊന്നില്ല. അവർക്ക് ഹിറ്റ്ലറും മുസോളിനിയും പറഞ്ഞ ആശയങ്ങളുമായാണ് മുന്നോട്ടു പോകുന്നത്’ആ പാഠങ്ങൾ പഠിച്ച് പഠിപ്പിച്ച് മുന്നോട്ടു പോകുന്നു.നമ്മൾ ഇന്ത്യക്കായ് പ്രവർത്തിക്കുന്നു. എല്ലാ മനുഷ്യരേയും ഒന്നായി കാണാൻ ആഗ്രഹിക്കുന്നു. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.
അടിയന്തിരാവസ്ഥയുടെ പേരിൽ ഞങ്ങളെ നോക്കി പേടിപ്പിക്കരുത്ബിനോയ് വിശ്വം.
