കണ്ണൂർ: കേരള ഗസറ്റഡ് ഓഫീ സേഴ്സ് ഫെഡറേഷൻ (കെജിഒ എഫ്) മുപ്പതാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ 11 വരെ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന കമ്മിറ്റി, സംസ്ഥാന കൗൺസിൽ യോ ഗങ്ങൾക്ക് ശേഷം വൈകിട്ട് മൂന്നിന് സ്റ്റേഡിയം കോർണ റിൽ പൊതുസമ്മേളനം സ്വാഗ തസംഘം ചെയർമാൻ സി പി സന്തോഷ് കുമാറിൻ്റെ അധ്യ ക്ഷതയിൽ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. കെ ടി ജോസ്, സി പി ഷൈജൻ എന്നിവർ സംസാരിക്കും. തുടർ ന്ന് സാംസ്കാരിക സന്ധ്യയിൽ അലോഷി പാടും
നാളെ രാവിലെ സംസ്ഥാന പ്രസിഡൻ്റ് കെ ആർ ബിനു പ്രശാന്ത് പതാക ഉയർത്തും. 10.30ന് സിപിഐ സംസ്ഥാന * സെക്രട്ടറി ബിനോയ് വിശ്വം പ്രതിനിധി സമ്മേളനം ഉദ്ഘാ ടനം ചെയ്യും. കെ ആർ ബിനു പ്രശാന്ത് അധ്യക്ഷത വഹിക്കും. ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷ നടത്തും. സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ പി രാജേന്ദ്രൻ, അസിസ്റ്റ ൻ്റ് സെക്രട്ടറി സത്യൻ മൊകേരി, അധ്യാപക സർവീസ് സംഘടന സമരസമിതി കൺവിനർ കെ പി ഗോപകുമാർ,ചെയർമാൻ ഒ കെ ജയകൃഷ്ണൻഎന്നിവർ പ്രസംഗിക്കും. വൈകിട്ട് നാലിന് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ വി നൗഫലിൻ്റെ അധ്യക്ഷതയിൽ സുഹൃത്ത് സമ്മേള നം ആരംഭിക്കും. മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചി ഞ്ചുറാണി സമ്മേളനം ഉദ്ഘാടനവും മത്സരവിജയികൾക്കുള്ള അവാർഡ് വിതരണവും നിർവഹിക്കും. എസ് ഹനീഫ റാവുത്തർ, എം എം ജോർജ്, എ അധിൻ, സുധികുമാർ എസ്, സുകേശൻ ചൂലിക്കാട്, പ്രൊഫ. ടി ജി ഹരികുമാർ, വിനോദ് വി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിക്കും.
ആറുമണിക്ക് സാംസ്കാരികസമ്മേളനം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യും. എം എസ് ശ്രീജ അധ്യക്ഷത വഹിക്കും. സിനിമാതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. ഏഴ് മുതൽ കെജിഒഎഫ് ഗസൽ സംസ്കാരികവേദിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ നടക്കും.
11ന് രാവിലെ 11 മണിക്ക് ലേബർ കോഡും ഇന്ത്യൻ തൊഴിൽ മേഖലയും എന്ന വിഷയ ത്തിൽ സെമിനാർ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. റിട്ടയേഡ് ജോയിൻ്റ് ലേബർ കമ്മിഷണർ ബേബി കാസ്ട്രോവിഷയാവതരണം നടത്തും. ടി ടി ജിസ്മോൻ, ഡോ. ജെ ഹരികുമാർ, വിനോദ് മോഹൻ എസ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ബി എം പ്രദീപ് മോഡറേറ്ററാകും. തുടർന്ന് ഭാരവാഹി കളുടെ തെരഞ്ഞെടുപ്പ് നടക്കും.
തെരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ അധികം പ്രതിനിധികൾ പങ്കെടുക്കും. വാർ ത്താസമ്മേളനത്തിൽ സി പി സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി വി.എം ഹാരീസ്, ബിനു പ്രശാന്ത്, എം എസ് വിമൽകുമാർ, ജനറൽ കൺവീനർ കെ കെ ആദർശ്, ജില്ലാ സെക്രട്ടറി പ്രമോദ് ഇ എന്നിവർ പങ്കെടുത്തു.
