തളിപ്പറമ്പ: കർണാടകയിലെ പ്രധാന തീർത്ഥാ ടന കേന്ദ്രമായ ധർമ്മസ്ഥലയിൽ നടന്ന കൂട്ടബലാൽ
സംഗങ്ങളും കൂട്ടക്കൊലകളും പുറത്തുവന്ന സാഹചര്യത്തിൽ തളിപ്പറമ്പ് പോലീസിലും പരാതി.
തളിപ്പറമ്പ്
പുളിoമ്പറമ്പിൽ താമസിക്കുന്ന അനീഷ് ജോയ്‌യാണ് ഏഴ് വർഷംമുമ്പ് തന്റെ പിതാവ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസിൽ തിങ്കളാഴ്ച പരാതി നൽകിയത് .
അനീഷ് നല്കിയ പരാതിയിൽ ഇങ്ങനെ പറയുന്നു .
എൻ്റെ പിതാവ് ജോയി കർണാടക ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി കറമ്പാറു
സവനാലുവിലാണ് താമസിച്ചു വന്നിരുന്നത് .
2018 ഏപ്രിൽ 5 ന് പിതാവ് സഞ്ചരിച്ച വാഹന്നത്തിൽ മറ്റൊരു വാഹനമിടിച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയുണ്ടായി.
ഇതു സംബന്ധിച്ച് കർണ്ണാടക പോലിസ് 134 / 2018 നമ്പറായി കേസ്സ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസത്തിനകം ഇടിച്ച വാഹനം കണ്ടെത്തിയെങ്കിലും തുടർന്നുള്ള നടപടിക്രമങ്ങൾ യഥാക്രമം പൂർത്തികരിക്കുന്നതിന് പകരം അഞ്ജാത വാഹനമിടിച്ച് പിതാവ് കൊല്ലപ്പട്ടു എന്ന നിലയിൽ കേസ്സ് തീർപ്പാത്തുകയാണുണ്ടായത്.
ധർമ്മസ്ഥലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് എൻ്റെ പിതാവിൻ്റെ കൊലപാതകത്തിന് പിന്നിൽ എന്ന് ഞാനും എൻ്റെ കുടുംബവും ഉറച്ച് വിശ്വസിക്കുന്നു .
കൊല്ലപ്പെടുന്നതിന് മുമ്പ് പിതാവിനെ നിരന്തരം ഭിക്ഷണിപ്പെടുത്തി സ്വത്ത് കൈക്കലാക്കാൻ ധർമ്മസ്ഥല
അടക്കി ഭരിക്കുന്ന വീരേന്ദ്ര
ഹെഗ്ഡേ എന്ന
വ്യക്തി ചുമതലപ്പെടുത്തിയ സുഭാഷ് ചന്ദ്രജയ്ൻ എന്നയാൾ ശ്രമിച്ചു വരുന്നതിനെ കുറിച്ച് പിതാവ് ആശങ്കപ്പെട്ട കാര്യം ഞങ്ങൾക്ക് അറിവുള്ളതാണ്.
പിതാവിൻ്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള 20 ഏക്രയിലധികം ഭൂമി കൈവശപ്പെടുത്താൻ വേണ്ടി പലപ്പോഴായി ശ്രമിക്കുകയും വസ്തു തങ്ങൾക്ക് കൈമാറിയില്ലെങ്കിൽ ബെൽത്തങ്ങാടിയിൽ ജീവിക്കാർ അനുവദിക്കില്ലെന്ന് സുഭാഷ് ചന്ദ്ര ജെയിൻ ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നു .
ഈ ഭീക്ഷണി നിലനിൽക്കവേയാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പിതാവ് പിന്നിൽ നിന്ന് വാഹനമിടിച്ച് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടത്.
അവിടെ തുടരുന്നത് പോലും ജീവന് ആപത്താണെന്ന് മനസ്സിലാക്കിയ ഞാനും കുടുംബവും കർണ്ണാടക വിട്ട് തളിപ്പറമ്പിലേക്ക് താമസം മാറുകയുണ്ടായി.
ഇതിനെ തുടർന്ന് കർണ്ണാടകയിൽ ഞങ്ങളുടെ കുടുംബത്തിൻ്റെ പേരിലുള്ള വസ്തു ഇപ്പോൾ സുഭാഷ്ചന്ദ്ര ജെയ്നിൻ്റെ നേതൃത്വത്തിൽ കൈയ്യേറി കൈവശപ്പെടുത്തിയിരിക്കുകയാണ്.
ധർമ്മസ്ഥലകൊലപാതക പരമ്പരയുടെ വെളിപ്പെടുത്തൽ വനതിന് തുടർന്ന് ഞാൻ ഏഴു വർഷത്തിനു ശേഷംബെൽത്തങ്ങാടിയിൽ എത്തിയ വിവരം പുറത്തു വന്നതോടെ പല ഭാഗത്ത് നിന്നും ഭീക്ഷണി സന്ദേശങ്ങൾ വരാൻ തുടങ്ങി.
ഇതാടു കൂടി ഭയന്നു പോയ ഞാൻ കേരളത്തിൽ നിന്നും എത്തിയ ലോറി ഉടമ മനാഫിനും സാമൂഹ്യ പ്രവർത്തകർക്കുമൊപ്പം കേരളത്തിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്.
ഈ പശ്ചാത്തലത്തിൽ ഇവിടെയും എൻ്റെ ജീവൻ അപകടത്തിലാക്കാനുള്ള ശ്രമം നടക്കുമെന്ന് ഞാൻ ഭയപ്പെടുകയാണ്. അത്രമാത്രം ശക്തരാണ് എതിർപക്ഷത്തുള്ളത് എന്നതുകൊണ്ട് തന്നെ കേരളത്തിലെത്തി എന്നെ അപായപ്പെടുത്താൻ അവർ ശ്രമിച്ചുകൂടായ്കയില്ല .
നിയമപരമായി പൊരുതി പിതാവിൻ്റെ ഘാതകരെ പുറത്ത് കൊണ്ട് വരാനും നഷ്ടപ്പെട്ടു പോയ കുടുംബ സ്വത്ത് വീണ്ടടുക്കാനും കുടുംബത്തിലെ ഏക ആൺതരിയായി ഞാൻ മാത്രമേയുള്ളു.
അച്ഛനും അമ്മക്കും ഒറ്റമകനായ എന്നെ കൂടി വകരുത്താൻ അതുകൊണ്ട് തന്നെ അവർ ശ്രമിച്ചു കൂടെന്നില്ല .
ആയതു കൊണ്ട് ഈ പരാതി സ്വീകരിച്ച് എൻ്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭ്യമാക്കണമെന്ന് പരാതിയിൽ പറഞ്ഞു .
പരാതി സ്വീകരിച്ചിട്ടുണ്ടെന്ന് തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ പി ബാബുമോൻ പറഞ്ഞു.
രാജൻതളിപ്പറമ്പ