തളിപ്പറമ്പ്:
ആലക്കോട് പൊലിസ് സ്റ്റേഷൻ പരിധിയിലെ വായാട്ടു പറമ്പിലെ കാവാലത്ത് ജോയി എന്നയാളു വിദേശത്തുള്ള ബന്ധുവിൻ്റെ വീട്ടുവളപ്പിലാണ് ചിതറി കിടക്കുന്ന നിലയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ വെള്ളാട്ടെ ശാസ്താം
പടവിൽ മെൽവിൻ മാത്യു പറമ്പിൽ ശുചീകരണ പ്രവൃത്തി നടത്തുന്നതിനിയിലാണ് തലയോട്ടിയും അസ്ഥികൂടവും പഴയ വസ്ത്രങ്ങളും കണ്ടെത്തിയത്.
വിവരമറിഞ്ഞ്
തളിപ്പറമ്പ്
ഡി വൈ എസ്
പി :കെ ഇ
പ്രേമചന്ദ്രൻ ,
ആലക്കോട് പോലിസ് ഇൻസ്പെക്ടർ
മഹേഷ് കെ നായർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്ന് രാവിലെ കണ്ണൂരിൽ ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. മരണപ്പെട്ടത് പുരുഷനാണോ, സ്ത്രീയാണോ യെന്ന് തെളിയേണ്ടതുണ്ടെന്നും ,സമീപ പ്രദേശങ്ങളിൽ നിന്നും കാണാതായവരെ കുറിച്ച് അന്വേഷിക്കുമെന്നും, സംഭവസ്ഥലത്ത് നിന്നും ഒരു മൊബൈൽ ഫോൺ കിട്ടിയിട്ടുണ്ടെന്നും ,മരണപ്പെട്ടത് തമിഴ്നാട് സ്വദേഴിയാണെന്ന് സംശയിക്കുന്നതായും
ഡി വൈ എസ് പി : പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു .
ഇൻക്വസ്റ്റ് നടത്തി ശരീര ഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ടെന്ന് പോലിസ് ഇൻസ്പെക്ടർ മഹേഷ് കെ നായർ പറഞ്ഞു .
രാജൻതളിപ്പറമ്പ