തളിപ്പറമ്പ: പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്ന്
കെ ജി ഒ എഫ് തളിപ്പറമ്പ താലൂക്ക് സമ്മേളനം
സർക്കാരിനോട്
ആവശ്യപ്പെട്ടു.പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാട്യുട്ടറി പെൻഷൻ പുന: സ്ഥാപിക്കുക, ക്ഷമബത്ത
കുടിശിക അനുവദിക്കുക ,കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി.കേരള ഗസ്സറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗംഇ പ്രമോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ഡോ: മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.കെ കെ അമൃത അനുശോചന പ്രമേയവുംപി രേഷ്മ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.കെ ജി ഒ എഫ് ജില്ല പ്രസിഡൻ്റ്ഡോ: വി ആർ
സുരേഷ്കുമാർജില്ല തല
പ്രവർത്തന റിപ്പോർട്ടുംതാലൂക്ക് സെക്രട്ടറി രാഗിഷ രാമദാസ്താലൂക്ക് തല
പ്രവർത്തനറിപ്പോർട്ടും
അവതരിപ്പിച്ചു.രാഗിഷ രാമദാസ് സ്വാഗതവുംകെ കെ അമൃത നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ വിവിജയൻ (പ്രസിഡൻ്റ്),
കെ കെ അമൃത ( സെക്രട്ടറി),കെ കെ ശ്രീഷ്മ (ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.
രാജൻ തളിപ്പറമ്പ
