സംസ്ഥാനത്തെ സർവീസ് പെൻഷൻകാർആയിരം ജനകീയ സംഗമങ്ങൾ സംഘടിപ്പിക്കും.

കണ്ണൂർ:സർവീസ് പെൻഷൻകാരുടെ പ്രശ്നങ്ങൾക്ക് സർക്കാർ അടിയന്തിര പരിഹാരം കാണുന്നതിന് വേണ്ടത്ര ജാഗ്രത പുലർത്തണം എന്ന സന്ദേശമുയത്തി ആയിരം ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കാനാണ് തീരുമാനം.ഞങ്ങൾക്കുംജീവിക്കണം എന്ന് പെൻഷൻകാർ ഉറക്കെ പറയുകയാവും ജനകീയ സദസ്സിലൂടെയെന്നാണ് ഭാരവാഹികൾ അറിയിച്ചത്. ശമ്പള പരിഷ്ക്കരണമോ പെൻഷൻ പരിഷ്ക്കരണമോ സമാശ്വാസമോ കൃത്യമായി അനുവദിക്കാതെ മുന്നോട്ടു പോകുമ്പോൾ പ്രായമായവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഇനി എന്താണ് മാർഗ്ഗം എന്ന് ഓരോ പെൻഷൻകാരും ആലോചിക്കുന്ന സാഹചര്യവും നിലവിലുണ്ട്.ഒക്ടോബർ ഒന്ന് മുതൽ 15 വരെ തീയതികളിലായി സംസ്ഥാന വ്യാപകമായി  ജനകീയ സദസുകൾ സംഘടിപ്പിക്കുക.നവംബർ ഒന്നിന് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയയ്ക്കു ന്നതിനും തീരുമാനിച്ചു. ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കത്ത്കൾ അയയ്ക്കുക.കണ്ണൂർ ശിക്ഷക് സദനിൽ രണ്ട് ദിവസമായി നടന്നുവന്ന ക്യാമ്പിലാണ് തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.