തൃശൂർ : തൃശൂർ മെഡിക്കൽ കോളേജിലെ പി.ജി വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്. മോർച്ചറി യുടെ ഭാഗത്ത് വച്ച് ഒരു പി.ജി വനിതാഡോക്ടറെ പരിചയപ്പെട്ടു. റൂമിലോട്ടു വരാൻ ആവശ്യപ്പെട്ടു. റൂമിൽ മാറി കയറിയതും യുവാവിന് പൊല്ലാപ്പായി.
ഈ പറഞ്ഞതൊന്നും പോലീസ് കാര്യമായി എടുത്തിട്ടില്ല ചൊവ്വാഴ്ച ആയിരുന്നു സംഭവം. പിജിക്കാരായ ജൂനിയര്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് യുവാവ് എത്തിയത്. ഇവിടെ കയറിയ യുവാവ് രണ്ട് വനിത ജൂനിയര്‍ ഡോക്ടര്‍മാരെ അപമാനിക്കുകയായിരുന്നു. വനിത ഡോക്ടര്‍മാരുടെ നിലവിളി കേട്ടെത്തിയ സഹപാഠികള്‍ ചേര്‍ന്ന് പ്രതിയെ തടഞ്ഞു വയ്ക്കുകയും അപമാനത്തിനിരയായ രണ്ട് വനിതാ യുവ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് മഠത്തിപറമ്പില്‍ ജയകൃഷ്ണന്‍ (27) ആണ് അറസ്റ്റിലായത്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെ അവരുടെ മുറിയില്‍ അതിക്രമിച്ച് കടന്ന് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് യുവാവിനെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.