ട്രഷറി വകുപ്പിൽ ജൂനിയർ സൂപ്രണ്ട്, സെലക്ഷൻ ഗ്രേഡ് അസിസ്റ്റൻ്റ്, സീനിയർ ട്രേഡ് അസിസ്റ്റൻ്റ്, സബ്ട്രഷറി ഓഫീസർ എന്നി തസ്തികയിൽ 200 ലധികം ജീവനക്കാർക്ക് പ്രമോഷൻ ഡ്യൂ ആയി രണ്ട് മാസം കഴിഞ്ഞിട്ടും പ്രമോഷൻ ഉത്തരവ് പുറപ്പെടുവിക്കുന്നില്ല. 2025 ഏപ്രിൽ ,മെയ് മാസങ്ങളിൽ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഒഴിവുകളിലാണ് സ്ഥാനക്കയറ്റവും ഒപ്പം സ്ഥലംമാറ്റവും നടത്താനുള്ളത്. ഇത് മനപൂർവ്വം വൈകിപ്പിക്കുന്നതിന് പിന്നിൽ ട്രഷറി ഡയറക്ടറും ഭരണാനുകൂല സംഘടനയും തമ്മിലുള്ള ചേരിപ്പോരാണ്. ഏപ്രിൽ ,മെയ് മാസങ്ങളിൽ വിരമിച്ച ജീവനക്കാരുടേത് ഉൾപ്പടെ നിരവധി തസ്തികകളാണ് പല ട്രഷറികളിലും ഒഴിഞ്ഞു കിടക്കുന്നത്.
ട്രഷറി ആഫീസർ, ജൂനിയർ സൂപ്രണ്ട് ഉൾപ്പടെ മറ്റ് തസ്തികകളുടെ നിരവധി ഒഴിവുകളിൽ സ്ഥാനക്കയറ്റ ഉത്തരവ് സമയബന്ധിതമായി നടപ്പിലാക്കാതിനാൽ പല ട്രഷറികളുടെയും പ്രവർത്തനം താളംതെറ്റുന്നു. ഏപ്രിൽ മാസത്തെ ഗസറ്റഡ് തസ്തികയുടെ സ്ഥാനക്കയറ്റ ഉത്തരവ് പുറപ്പെടുവിച്ചു എങ്കിലും നോൺ ഗസറ്റഡ് തസ്തികളുടെ സ്ഥാനക്കയറ്റ ഉത്തരവ് ഇതുവരെയും നടപ്പിലാക്കാത്തത് ദുരൂഹമാണ്. ഈ ഉത്തർവ് പക്കപ്പെടുവിക്കേണ്ടത് ട്രഷറി ഡയറക്ടറാണ്. സ്ഥാനക്കയറ്റവും അതുപോലെ തന്നെ വിദൂര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം നാട്ടിലേക്കുള്ള സ്ഥലമാറ്റവുമാണ് അകാരണമായി തടഞ്ഞു വെച്ചിരിക്കുന്നതെന്നും അടിയന്തിരമായി സ്ഥാനക്കയറ്റം ,സ്ഥലമാറ്റം ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നും സ്ഥാനക്കയറ്റം അട്ടിമറിക്കാൻ ഭരണാനുകൂല സംഘടനയും ട്രഷറി ഡയറക്ടറും ഒത്ത് കളിക്കുകയാണെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം ജാഫർ ഖാൻ ആരോപിച്ചു.
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ നൽകണമെന്ന് ആരോപണം. സ്ഥലം മാറ്റങ്ങൾക്കായി പ്രധാന ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് കോഴ നൽകേണ്ടത്. ഇത്തരം ക്ഷേത്രങ്ങളിൽ പൂജാരികൾ ആകാൻ…
തിരുവനന്തപുരം:തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ…
*മേലുദ്യോഗസ്ഥന്റെ ‘മാർക്കി’നെ പേടിക്കണ്ട; സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം* സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റം ഇനി മേലുദ്യോഗസ്ഥന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് തടയാനാവില്ല. *വകുപ്പ് മേധാവി നൽകുന്ന…