ജലഗതാഗതവകുപ്പ് ജീവനക്കാരനെ ആക്രമിച്ചതിൽ പ്രതിഷേധ ധർണ്ണ നടത്തി

ജലഗതാഗതവകുപ്പ് ജീവനക്കാരനെ ആക്രമിച്ചതിൽ പ്രതിഷേധ ധർണ്ണ നടത്തി

വൈക്കം :  ജലഗതാഗതവകുപ്പ് സ്റ്റേഷനിലെ ജീവനക്കാരനായ സ്രാങ്ക് ടി.കെ ദേവദാസിനെ ഇന്നലെ രാത്രി പള്ളിപ്പുറം ബോട്ട് ജെട്ടിയിൽ വച്ച് ആറംഗ സാമൂഹ്യ വിരുദ്ധർ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് 27-5-25 ചൊവ്വാഴ്ച്ച വൈക്കം ജെട്ടിയിൽ സംയുക്ത യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. NGO യൂണിയൻ വൈക്കം ഏരിയാ ട്രഷറർ സരീഷ്, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് പി സുമോദ് , NGO അസോസിയേഷൻ നേതാവ് റോജൻ, NGO സംഘ് നേതാവ് മഹിൽകുമാർ, ടി.ജി ഉല്ലാസ്, ടി.എസ് സുരേഷ് ബാബു, ഈ സി രതീഷ് എന്നിവർ പ്രസംഗിച്ചു. ജീവനക്കാരനെ ആക്രമിച്ച സാമൂഹ്യ വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം കൊടുക്കുമെന്നും സംയുക്ത യൂണിയൻ വ്യക്തമാക്കി…

Leave a Reply

Your email address will not be published. Required fields are marked *