ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ സമീപം വൻ മയക്കു മരുന്ന് പിടികൂടി

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ സമീപം വൻ മയക്കു മരുന്ന് പിടികൂടി

ചങ്ങനാശ്ശേരി : സ്കൂള്‍, കോളജ് പരിസരത്ത് വിതരണം ചെയ്യാൻ കഞ്ചാവ് എത്തിച്ച യുവാവിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. പത്ത് കിലോ കഞ്ചാവ് എത്തിച്ചത് ഒഡീഷയില്‍ നിന്ന്. പ്രതി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി. ചങ്ങനാശേരിയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാരോണി (40) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ഒഡീഷയില്‍ നിന്നും 10 കിലോ കഞ്ചാവുമായി ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പോലീസ് സംഘം കുടുക്കിയത്. സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വില്‍ക്കുന്നതിനായാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്.

ചങ്ങനാശ്ശേരിയിലും പരിസരപ്രദേശത്തും വ്യാപകമായി ഇയാള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് തുടർന്ന് ദിവസങ്ങളോളമായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയാണ് കഞ്ചാവുമായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *