മുളന്തുരുത്തി: എറണാകുളം മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ അതിക്രമം. ഫയർ ഓഫീസർ ഇസ്മയിൽ ഖാന് മർദനമേറ്റതിനൊപ്പം ഫയർ സ്റ്റേഷനിലെ ഉപകരണങ്ങളും നശിപ്പിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്.
മദ്യപിച്ച് ഫയർ സ്റ്റേഷനിലെത്തിയ കുരിയാക്കോസ് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾ ഫയർ ഓഫീസറെ മർദിക്കുകയും ഫയർ സ്റ്റേഷനിലെ കസേരകളും മറ്റുപകരണങ്ങളും തല്ലിത്തകർക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ മുളന്തുരുത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർ നടപടികൾക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ജെ. സി ബി വിഷയം എന്ന് ജീവനക്കാർ പരസ്യമായി പറഞ്ഞു.
മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ അതിക്രമം; ഫയർ ഓഫീസർക്ക് മർദനമേറ്റു,
