തിരുവനന്തപുരം തമ്പാനൂർ RMS ബസ്റ്റാൻ്റില്ലും, അവിടെ പ്രവർത്തിക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസിലും ഏറെ നാളുകളായി വൈദ്യുതി വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. മെഴുതിരി വെട്ടത്തിന്റെ വെളിച്ചത്തിലാണ് വനിതാ ജീവനക്കാർ അടക്കമുള്ള ജീവനക്കാർ അവിടെയുള്ള SM ഓഫീസിൽ ഡ്യൂട്ടി ചെയ്യുന്നത്.
ആറ്റിങ്ങൽ, കിളിമാനൂർ, കണിയാപുരം,വെഞ്ഞാറമൂട്, വിഴിഞ്ഞം, പൂവാർ എന്നീ ഡിപ്പോകളിൽ നിന്നും വരുന്ന സർവീസുകൾ കൂടാതെ, മെഡിക്കൽ കോളേജ്, RCC, പേരൂർക്കട, എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും സർവ്വീസ് പോകുന്നു.
അനേകം വനിതാ യാത്രക്കാർ അടക്കം രാത്രിയിൽ കുറ്റാക്കൂരിരുട്ടിൽ ഭീതിയോടെയാണ് ബസ് കാത്തുനിൽക്കുന്നത്. രാത്രിയിൽ തലസ്ഥാന നഗരത്തിലെ ഈ പ്രധാന ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയാണ്.
RMS ബസ്റ്റാന്റിലും, അവിടെ പ്രവർത്തിക്കുന്ന SM ഓഫീസിലും അടിയന്തരമായി വൈദ്യുതി വെളിച്ചം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരoകേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (AITUC)യുടെ ആഭിമുഖ്യത്തിൽ ജൂലൈ 1 ന് വൈകുന്നേരം ആർഎം എസ് ബസ് സ്റ്റാൻ്റിൽ.