വടക്കാഞ്ചേരി: വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷവും SSLC, +2 വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയിൽ (സി പി ഐ ഓഫീസ് ഹാൾ) വെച്ച് നടന്ന പരിപാടി എഴുത്തുകാരനും പ്രഭാഷകനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, “വായനയും സംസ്കാരവും” എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ വെച്ച് ഇരട്ടക്കുളങ്ങര ഡിവിഷനിൽ നിന്ന് SSLC, +2 വിജയികളായ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നല്കി മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ഷീലാമോഹൻ അനുമോദിച്ചു. കൃഷ്ണപ്രിയ സാബു വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. ടി.എൻ.നമ്പൂതിരി സ്മാരക പുരസ്കാരം നേടിയ നാടക പ്രവർത്തകനും പാട്ടബാക്കി നാടകത്തിൻ്റെ സംവിധായകനുമായ ബാബു വൈലത്തൂരിനെ നാടകകൃത്ത് ജോൺസൻ പോണല്ലൂർ ആദരിച്ചു. ബാബു വൈലത്തൂർ സംസാരിച്ചു. ട്രന്ഥശാല സെക്രട്ടറി എം.യു. കബീർ സ്വാഗതവും എം.എ.വേലായുധൻ നന്ദിയും പറഞ്ഞു.