കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ആധുനിക സാങ്കേതികവിദ്യകൾ ലക്ഷങ്ങളും കോടികളും ചിലവഴിച്ച് വാങ്ങുമ്പോഴും അത് പ്രവർത്തിപ്പിക്കാൻ ആളില്ലാത്തവസ്ഥയും അങ്ങനെ ഒന്നു പ്രവർത്തിച്ചാൽ ഒരാഴ്ച കൊണ്ട് കേടായി മാറുന്നതും തുടർന്ന് മറ്റ് സ്വകാര്യ സ്ഥാപനങ്ങളെ രോഗികൾ ആശ്രയിക്കുന്നതും വർത്തമാനകാലത്ത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് ചുറ്റുമായി എത്ര സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്, ഇതിനെ നിയന്ത്രിക്കുവാൻ ആർക്കും കഴിയില്ല. പല മെഡിക്കൽ കോളേജുകളുടെ പരിസരങ്ങളും ഇതാണ് സ്ഥിതി.’ ഇതിനെ എങ്ങനെ മാറ്റുവൻ കഴിയും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് ഇതു സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കണം. ആരോഗ്യ മേഖലയ്ക്ക് വർഷം കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കുന്നുണ്ടോ, അത് വക മാറ്റി ചിലവഴിക്കുന്നുണ്ടോ. ജനകീയ ആഡിറ്റ് ആവശ്യമാണ്. വാങ്ങുന്ന ഉപകരങ്ങൾക്ക് കേടുവന്നാൽ അതിൻ്റെ അറ്റകുറ്റപണികൾ പൂർത്തീകരിക്കാൻ എടുക്കുന്ന കാലതാമസ്സം. അതിൻ്റെ പിന്നിൽ തെറ്റാരുടെ ഭാഗത്തായാലും നടപടി ഉണ്ടാകണം. ആധുനിക സാങ്കേതികവിദ്യകൾ ഉള്ള ഈ കാലത്ത് ആഫീസ് പ്രവർത്തനത്തിന് പാളിച്ച വരുന്നത് ഉദ്യോഗസ്ഥരുടെ കഴിവ് കേടാണ്. ഇവരെ തൽസ്ഥാനത്ത് നിന്ന് മാറ്റുകയോ നിർബന്ധിത ട്രെയിനിംഗ് നൽകി ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയോ വേണം. ക്ലാർക്കു മുതൽ സൂപ്രണ്ടു വരെയുള്ളവർക്ക് എന്താ പണി എന്ന് മുകളിൽ ഇരിക്കുന്നവരെങ്കിലും ഒന്ന് അന്വേഷിക്കണം.കേരളത്തിൻ്റെ ആരോഗ്യ മന്ത്രി ഒരു നല്ല മാധ്യമപ്രവർത്തകയാണ്. കൃത്യമായ കാര്യങ്ങൾ അറിവുള്ളവരുമാണ്. എന്താ ഇങ്ങനെ സംഭവിച്ചത് എന്ന് സ്വയം ആത്മ പരിശോധന നടത്തണം.
മേലധികാരികളോട് പറഞ്ഞു മടുത്തു ഗതികെട്ട Dr ഹാരീസ് fb പോസ്റ്റ് ഇട്ട് രാജാവ് നഗ്നൻ ആണെന്ന് പറഞ്ഞതിനെ അഭിനന്ദിക്കുന്നു. ഈ സർക്കാർ ആരോഗ്യ രംഗത്ത് നടപ്പാക്കുന്ന നല്ല കാര്യങ്ങൾ വിസ്മരിച്ചു കൊണ്ടല്ല ഞാൻ ഈ അഭിപ്രായം പറയുന്നത്. തലയിൽ മുണ്ടുമിട്ട് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന എത്രെയോ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഉണ്ട്. അതിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന Dr. ഹരീസിനെ സത്യം തുറന്നു പറഞ്ഞു fb പോസ്റ്റിട്ടു എന്ന കാരണത്താൽ ക്രൂശിക്കാതെ മേലധികാരികൾക്കുണ്ടായ വീഴ്ച കണ്ടെത്തി നടപടി എടുക്കുകയാണ് വേണ്ടത്.