തിരുവനന്തപുരം:തമ്പാനൂർ RMS നു മുന്നിലെ സ്മാർട്ട് സിറ്റി ബസ് സ്റ്റാൻഡിൽ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി വെട്ടം തെളിച്ച് സന്ധ്യാ സമരം നടത്തി. തലസ്ഥാന നഗരത്തിലെ മെഡിക്കൽ കോളേജ്, RCC, കണിയാപുരം, ആറ്റിങ്ങൽ സർക്കുലർ, കണ്ണമ്മൂല , വിഴിഞ്ഞം, പൂവാർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാർ സന്ധ്യ കഴിഞ്ഞാൽ കുറ്റിരിട്ടത്താണ് ബസ് കാത്തു നിൽക്കുന്നത്. KSRTC സ്റ്റേഷൻ മാസ്റ്റർ ഓഫീസ് രാത്രി 10 വരെ പ്രവർത്തിക്കുന്നത് മെഴുകുതിരി വെട്ടത്തിലുമാണ്. രാത്രിയായാ വുന്നതോടെ കുറ്റിരുട്ടത്ത് സാമൂഹിക വിരുദ്ധരുടെ താവളമായി ബസ്സ്റ്റാൻ്റ് മാറുന്നുവെന്നും അടിയന്തിരമായി അധികാരികൾ ഇടപെട്ട് വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കണമെന്നും യൂണിയൻ ജനറൽ സെക്രട്ടറി എം.ജി രാഹുൽ ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡൻ്റ് എം.ശിവകുമാർ, ഭാരവാഹികളായ ബി.രാജേന്ദ്രൻ, സി.എസ്. അനിൽ, ഡി.എ. ദീപ, പ്രേം ശങ്കർ, ജില്ലാ സെക്രട്ടറി രതീഷ് കുമാർ, പ്രസിഡൻ്റ് മുരളീധരൻ നായർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണoകേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ.
