സി പി ഐയ്ക്ക് ത്രിതല നേതൃ സംവിധാനം;പി പി സുനീറും, സത്യൻ മൊകേരിയും അസി.സെക്രട്ടറിമാർ

തിരുവനന്തപുരം: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി സംസ്ഥാന തലത്തിൽ ത്രിതല നേതൃ സംവിധാനം .സിപിഐ സംസ്ഥാന അസിസ്റ്റ് സെക്രട്ടറിമാരായി നിലവിലെ അസി.സെക്രട്ടറി പി പി സുനീറിനെ കൂടാതെ മുൻ എംഎൽഎ സത്യൻ മൊകേരിയെ കൂടി തിരഞ്ഞെടുത്തു. പാർട്ടി ആസ്ഥാനമായ എം എൻ സ്മാരകത്തിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം.25 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും തിരത്തെടുത്തിട്ടുണ്ട്. ത്രിതല സംവിധാനത്തിലെക്ക് പാർട്ടി മടങ്ങുന്നതിൻ്റെ സൂചനയായ നേരത്തെ ഉണ്ടായിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പുന:സ്ഥാപിച്ചു. 11 അംഗ സെക്രട്ടറിയറ്റ് നിലവിൽ വരും.സംസ്ഥാന കൗൺസിൽ അംഗങ്ങളെ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തിരുന്നു. ശബ്ദരേഖ വിവാദത്തിൽപ്പെട്ട കമലാ സദാനന്ദനെ സംസ്ഥാന എക്സിക്യൂട്ടീവിൽ പുതുതായി ഉൾപ്പെടുത്തിയപ്പോൾ കെ.എംദിനകരനെ നിലനിർത്തി.
ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.പി സുരേഷ് രാജ്, കെ.കെ.വത്സരാജ്, ടി.ജെ ആഞ്ചലോസ്
മുൻ മന്ത്രി വി എസ് സുനിൽകുമാർ, മുൻ എംഎൽഎയും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലിൻ്റെ ഭാര്യയുമായ ആർ ലതാ ദേവി, എ ഐ വൈ എഫ് നേതാവ് ടി ടി ജിസ് മോൻ എന്നിവർ പുതുമുഖങ്ങളാണ്.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവായി.