വിശാഖ് രതീഷ് നായർക്കു മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പ്രൊഫ. ജി. തങ്കവേലു എൻഡോവ്മെന്റ് അവാർഡ്

കോയമ്പത്തൂർ:തമിഴ്‌നാട് ഹിസ്റ്ററി കോൺഗ്രസ്സിന്റെ 32-ാമത് വാർഷിക സമ്മേളനം സെപ്റ്റംബർ 28-ന് കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാലയിൽ സമാപിച്ചു.
നളന്ദ സർവകലാശാലയിലെ ഗ്ലോബൽ പിഎച്ച്ഡി ഗവേഷകനായ  വിശാഖ് രതീഷ് നായർക്കു മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പ്രൊഫ. ജി. തങ്കവേലു എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു.തിരുവനന്തപുരം സ്വദേശിയായ വിശാഖ് ഡോ.രതീഷ് കുമാറിന്റെയും സിന്ധുരതീഷിന്റെയും മകനാണ്.