എഐടിയുസി സ്ഥാപകദിനത്തിൽ കാരുണ്യ പ്രവർത്തനങ്ങളുമായി എഐടിയുസി പ്രവർത്തകർ

പൊന്നാനി: എ. ഐ ടി യു സി സ്ഥാപക ദിനമായ ഒക്റ്റോബർ 31 ന്  പൊന്നാനി താലൂക്ക് ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും എഐടിയുസിയുടെ ആഭിമുഖ്യത്തിൽ  മുന്നൂറോളം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.  ഗുരുദാസ് ഗുപ്ത അനുസ്മരണ ദിനത്തിൽ അദ്ദേഹത്തോടുള്ള ആദരവിൻ്റെ ഭാഗമായി  പൊന്നാനി താലൂക്ക് ആശുപത്രിയിലെ നിർധനരായ രോഗികൾക്ക് ഭക്ഷണ കിറ്റുകൾ എഐടിയുസി പ്രവർത്തകർ വിതരണം ചെയ്തത്. ഭക്ഷണകിറ്റ് വിതരണം എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗംഎ കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പി പി മുജീബ് റഹ്മാൻ പുതുപൊന്നാനി, അബ്ദുള്ളക്കുട്ടിക്ക, സുലൈമാൻ മരക്കടവ്, ഹൈദ്രോസ്ക്ക, റഫീഖ് എന്നിവർ നേതൃത്വം നൽകി.