ഞങ്ങൾ പറയുന്നത് സ്വന്തം ശീലങ്ങളിൽ നിന്നാണ് നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങളെ നടപ്പാക്കുതട്ടിപ്പ് എന്നു പറയുന്നത് എന്താണെന്ന് അറിയില്ല .

തിരുവനന്തപുരം:തട്ടിപ്പ് എന്നു പറയുന്നത് എന്താണെന്ന് അറിയില്ല.ഞങ്ങൾ പറയുന്നത് സ്വന്തം ശീലങ്ങളിൽ നിന്നാണ് .നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങളെ നടപ്പാക്കു.പ്രതിപക്ഷ നേതാവിൻ്റെ വാക്കുകൾക്ക് മറുപടിയായി നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.ചരിത്ര പ്രദാനമായ ദിവസമാണ് എന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പ്രഖ്യാപനങ്ങൾ നടത്തിയത്.ഐക്യ കേരളം 69 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതുയുഗ പിറവിയുടെ ദിനമാണ്. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞു. ചരിത്രത്തില്‍ ഇടം നേടിയ ഒട്ടനവധി നയപ്രഖ്യാപനങ്ങള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് ഇത്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ചരിത്രപ്രാധാന്യമുള്ള കാര്യമായത് കൊണ്ടാണ് നിയമസഭ ചേര്‍ന്ന് ഇത് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം നാടിനെയും ലോകത്തെയും അറിയിക്കാന്‍ ഉചിതമായ മാര്‍ഗം നിയമസഭ ചേര്‍ന്ന് പ്രഖ്യാപിക്കുന്നതാണ് എന്ന് കണ്ടാണ് നിയമസഭ ചേരാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.