ടി സിദ്ധീഖ് എംഎൽഎ ലോറിക്കാരെ അധിക്ഷേപിച്ചതിനെതിരെഎഐടിയുസി.

വയനാട് ചുരത്തിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ടി സിദ്ധീഖ് എംഎൽഎ ലോറിക്കാരെ അധിക്ഷേപിച്ചും ചരക്ക ലോറികൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും നടത്തിയ പ്രസ്ഥാവന അപലപനിയമെന്ന് ഹെവി & ഗുഡ്സ് ട്രാസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (എഐടിയുസി)
നാടിനെ തീറ്റി പോറ്റാൻ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ കൊണ്ടുവരുന്ന ലോറിക്കാരെ വളരെ മേച്ഛമായ ഭാഷയിലാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
ചുരത്തിലെ ഇപ്പോൾ നിർമ്മാണം നടത്താൻ പോകുന്ന മൂന്ന് വളവുകളിലും പോലീസിനെ നിയോഗിച്ച് ട്രാഫിക്ക് നിയന്ത്രണം സുഗമമാക്കുകയാണ് വേണ്ടത്.
ചൂരൽ മല പുനരധിവാസത്തിന് കൽപ്പറ്റയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നിടത്തേക്ക് ടിപ്പർ ലോറികൾ മുക്കം ഭാഗത്ത് നിന്നും മണലും മെറ്റലും എത്തിക്കേണ്ടതും അത്യാവശ്യമാണ് അവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തിയെ വൈകിപ്പിക്കാനാണ് രാഷ്ട്രീയ ലാക്കോടുകൂടി ഇത്തരം പ്രസ്ഥാവനകൾ സിദ്ദീഖ് നടത്തിയത്.
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ രാത്രി യാത്ര നിരോധനം ഇപ്പോഴും തുടരുന്നതിനെതിരെ ഒരു ചെറുവിരൽ അനക്കാത്ത ടി സിദ്ദീഖ് തികച്ചും രാഷ്ട്രീയ നാടകമാണ് കോഴിക്കോട് കളക്ട്രേറ്റിൽ മറ്റൊരു കോൺഗ്രസ് എംഎൽഎയുമായി രാപ്പകൽ സമരത്തിലൂടെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടു നടത്തിയത്.
ഏതെങ്കിലും രീതിയിലൂടെ ചരക്കു ലോറികൾക്ക് ചുരത്തിൽ നിയന്ത്രണം കൊണ്ടുവന്നാൽ തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിലൂടെ എഐടിയുസി അതിനെ നേരിടുമെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ സി ജയപാലനും ജനറൽ സെക്രട്ടറി കബീർ കല്ലേരിയും സംയുക്ത പ്രസ്ഥാവനയിലൂടെ അറിയിച്ചു.