നിലമ്പൂർ:സ്വതന്ത്രവും നീതിപൂര്‍വകവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വി.ആര്‍ വിനോദ് അഭ്യര്‍ഥിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളവോട്ടിന് സാധ്യതയുള്ള സ്ഥലങ്ങള്‍, പ്രശ്‌നസാധ്യതാബൂത്തുകള്‍ എന്നിവ സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം പട്ടിക നല്‍കണം.
ഹരിതപ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. പ്ലാസ്റ്റിക്, തെര്‍മോകോള്‍ തുടങ്ങിയ നിരോധിത വസ്തുക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നീക്കം ചെയ്യും. ഇത്തരം പ്രചാരണ സാമഗ്രികള്‍ സ്വകാര്യസ്ഥലത്താണെങ്കിലും നീക്കം ചെയ്യേണ്ടിവരുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ സി.ബിജു, താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഡപ്യൂട്ടി കലക്ടര്‍ സി മുഹമ്മദ് റഫീഖ്, സി.പി.എം പ്രതിനിധി കെ.പി.എ ഷെരീഫ്, സി.പി.ഐ പ്രതിനിധി എം.എ റസാഖ്, ജെ.ഡി.എസ് പ്രതിനിധി പി മുഹമ്മദാലി, ബി.ജെ.പി പ്രതിനിധി വി. സുന്ദരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍
