ഡോക്ടർക്ക് പുലിവാല് പിടിച്ച പോലെയായി. സ്വന്തം കാറിൽ സ്വന്തം വളർത്തുനായയുമായി എത്തി. ദാ പ്രശ്നങ്ങളുടെ തുടക്കം

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറാണ്. ആശുപത്രിയിലേക്ക് ജോലിക്കെത്താൻ ഇറങ്ങിയപ്പോൾ വളർത്തുനായയ്ക്കും ഒരു മോഹം കൂടെ വരണമെന്ന് . അനുസരണയുള്ള നായ ആയതിനാൽ നീയും കൂടി കേറിക്കോ എന്നു പറഞ്ഞു കയറ്റി. ആശുപത്രിയിൽ എത്തി കാറിൽ നീ ഇരുന്നോ ഞാൻ ഡ്യൂട്ടിക്ക് പോയി വരാം എന്നു പറഞ്ഞെങ്കിലും വളർത്തുനായ അവിടിരിക്കാൻ തയ്യാറായില്ല. കുരയോട് കുര ഇനി കാറിൽ ഇരുത്തിയിട്ട് പോയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് ഒപ്പം കൂട്ടാമെന്നു കരുതി. അതാ അടുത്ത പണി സോഷ്യൽ മീഡിയായിൽ വൈറലായി വിമർശനമായി.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആണ് സംഭവം. ജനറൽ ആശുപത്രിയിലെ ആർഎംഒയായ ഡോക്ടർ ദിവ്യ രാജനാണ് നായയുമായി എത്തിയത്. ഡോക്ടർക്കൊപ്പം നായയും എത്തുന്ന ചിത്രം പുറത്ത് വന്നതോടെയാണ് വിമർശനം ഉയർന്നത്. അവധി ദിനമായതിനാൽ നായയെ വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി താൻ ഓഫീസിൽ കയറിയതാണെന്നും സൂപ്രണ്ടിൽ നിന്ന് അനുമതി നേടിയിരുന്നുവെന്നും ദിവ്യ രാജൻ പ്രതികരിച്ചത്.ഡോക്ടർ വ്യക്തമായമറുപടി പറഞ്ഞെങ്കിലും ആരും വിടാൻ തയ്യാറല്ല. സർക്കാരിനും മന്ത്രിക്കും മറ്റൊരു പുലിവാലായി സംഭവം.

Leave a Reply

Your email address will not be published. Required fields are marked *