Your message has been sent
രജിസ്ട്രാറെ സസ്‌പെന്റ് ചെയ്ത വൈസ്ചാന്‍സലറുടെ നടപടി രാഷ്ട്രീയ പ്രേരിതം
-ജോയിന്റ് കൗണ്‍സില്‍
സെനറ്റ് ഹാള്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും സസ്‌പെന്‍ഷന്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാറും ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി സെനറ്റ് ഹാള്‍ ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ സംഘടനകള്‍ ശ്രമിച്ചതിനാലാണ് രജിസ്ട്രാര്‍ നിയമപരമായി തന്നില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചത്. ദൈനംദിന നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.