തിരുവനന്തപുരം മെഡിക്കൽകോളേജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ ഡോ. ഹാരിസിനെതിരെ നടപടികാരണം കാണിക്കൽ നോട്ടീസ് നൽകിഡിഎം ഇ ഇത് ഇന്നലേയും ഇന്നുമായി എല്ലാ വാർത്ത മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.സിവിൽ സർവീസിലെ അച്ചടക്കത്തിൻ്റെ വാളിൻ്റെ പ്രയോഗമാണ് നടത്തിയിരിക്കുന്നത്. സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞ ഒരു കാരുണ്യവാനായ ഡോക്ടറോഡ് നീതികേട് കാട്ടരുത്. നിങ്ങൾ സിവിൽ സർവീസിൻ്റെ വാൾ പ്രയോഗിക്കേണ്ടത് ഓഫീസിലെ സൂപ്രണ്ടിൻ്റെ നേർക്കും ആഫീസ് ജീവനക്കാരുടെ നേർക്കുമല്ലേ.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിഷയങ്ങൾ പറഞ്ഞു തുടങ്ങിയാൽ പലരുടേയും ഉറക്കം കെടും എന്ന കാര്യം ആരും വിസ്മരിക്കരുത്.വകുപ്പു മന്ത്രി പോലും അറിയാത്ത ഒരുപാട് പ്രശ്നങ്ങൾ തങ്ങി നിൽക്കുന്ന ഒരിടമാണ് ഈ സ്ഥാപനങ്ങൾ.വേണ്ടത്ര രീതിയിൽ ഫണ്ട് നൽകാനോ അത് കൃത്യമായ വിനിയോഗിക്കാനോ കഴിയാത്ത ഒരു വിഭാഗം ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ ആ അനാസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ശ്രമം നടത്തുകയാണ് വേണ്ടത്. മെഡിക്കൽ കോളേജിനെ സംബന്ധിച്ച് സാധാരണ രോഗികളുടെ ഒരു വലിയ നിര തന്നെ അവിടെ എത്തിച്ചേരുന്നു എന്നുള്ളതും നമ്മൾ കൃത്യമായ മനസ്സിലാക്കേണ്ടതുണ്ട്. അവിടുത്തെ ഓരോ മേഖലയിലും ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ എന്താണെന്ന് കണ്ടെത്തുവാൻ മന്ത്രി ശ്രമിക്കണം. അല്ലാതെ കാര്യങ്ങൾ തുറന്നു പറഞ്ഞു എന്നതിൻറെ പേരിൽ ഒരു മനുഷ്യനെ ക്രൂശിക്കുന്നത് ശരിയായ നിലപാട് അല്ല. ജനാധിപത്യ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണ്. സിവിൽ സർവീസിന്റെ കെട്ടുറപ്പ് കൃത്യമായി മുന്നോട്ടുപോകുന്നുവെങ്കിൽ അയാൾക്കെതിരെ നടപടിയാകാം. പക്ഷേ സിവിൽ സർവീസ് കെട്ടുറപ്പ് കൃത്യമായി പോകുന്നുണ്ടോ? കൃത്യമായ ആളുകൾ അവരുടെ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടോ? ആവശ്യമായ ഫണ്ട് ഉണ്ടോ ഇതൊന്നുമില്ലാതെ ഒരു പാവപ്പെട്ട ഉദ്യോഗസ്ഥനെതിരെ ഒരു നടപടി വന്നാൽ ആ നടപടി ജനങ്ങൾ ചോദ്യം ചെയ്യപ്പെടും.
ഡോ. ഹാരിസിനെവെറുതെ വിടു.
