ചാത്തന്നൂർ: മുൻവിരോധം നിമിത്തം സ്‌കൂട്ടർ യാത്രക്കാരനായ വിമുക്തഭടനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കാരംകോട്, ചരുവിള പുത്തൻവീട്ടിൽ വിക്രമൻ മകൻ അനന്തു(31) ആണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്. സമാനമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. വിമുക്തഭടനായ ഉളിയനാട് സ്വദേശി ഫ്രാൻസിസ്(49) നെയാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെ ചാത്തന്നൂർ കിണറ് മുക്കിന് സമീപത്ത് വച്ച് ഭാര്യയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യ്ത് വരികയായിരുന്ന ഫ്രാൻസിസിനെ ഇയാൾ തടഞ്ഞ് നിർത്തിയ ശേഷം കൈയ്യിൽ കരുതിയിരുന്ന കത്താൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പ്രതിയായ അനന്തുവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂർ സബ്ബ് ഇൻസ്‌പെക്ടർ ബിജുബാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രജീപ്, എ.എസ്.ഐ മാരായ സൈഫുദ്ദീൻ, ദിനേശ്, സി.പി.ഓ അഭിലാഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
മുൻവിരോധം നിമിത്തം സ്‌കൂട്ടർ യാത്രക്കാരനായ വിമുക്തഭടനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി.
