“ബഥനി സന്യാസിനി സമൂഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ ദൃശ്യവിരുന്നൊരുക്കി പ്രാർത്ഥനാഗാനം”

തിരുവനന്തപുരം:ദൈവത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള സേവനത്തിൽ 100 വർഷം പൂർത്തിയാക്കി സിസ്റ്റേഴ്സ് ഓഫ് ദ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് (ബഥനി സിസ്റ്റേഴ്സ്). സന്യാസിനി സമൂഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം – പട്ടം സെന്റ് മേരീസ് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്പ് മാർ ക്ളീമ്മിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.


കൊല്ലം കുണ്ടറ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പ്രാർത്ഥന ഗാനം പരിപാടിക്ക് ദൃശ്യ വിരുന്നൊരുക്കി.
സിസ്റ്റർ പൂർണിമ എസ്ഐസി യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളായ എയ്ഞ്ചൽ മരിയ റെബിൻ, ആത്മജ, നേഹ, ആരാധിക, ആദിലക്ഷ്മി, കൃഷ്ണേന്ദു, പവിത്ര, ശ്രീബാല എന്നിവർ പ്രാർത്ഥന ഗാനാലാപനത്തിൽ പങ്കെടുത്തു.