പുതിയ യുഗത്തിൻ്റെ തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന വയോജന കമ്മീഷൻരൂപീകരിച്ചു.

പുതിയ യുഗത്തിൻ്റെ തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിൽ ആദ്യമായി സംസ്ഥാന നിയമസഭ പാസാക്കിയ കേരള സംസ്ഥാന വയോജന കമ്മീഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ചിരിക്കുകയാണ്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി അവകാശ നൽകാനും ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ വയോജനങ്ങളുടെ പുനരധിവാസത്തിനുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി രൂപീകരിച്ച കമ്മീഷനിൽ ഗവൺമെന്റ്റ് സെക്രട്ടറിയുടെ പദവിയിലുള്ള ഒരു ചെയർപേഴ്സണും നാല് അംഗങ്ങളുമാണ് ഉള്ളത്. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനങ്ങളുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച് വർധിച്ചുവരുന്ന ആശങ്കകൾ സംസ്ഥാന വയോജന കമ്മീഷൻ അഭിസംബോധന ചെയ്യും.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സണായി  കെ. സോമപ്രസാദും, അമരവിള രാമകൃഷ്ണൻ, ഇ. എം രാധ, കെ.എൻ.കെ നമ്പൂതിരി, പ്രൊഫ. ലോപസ് മാത്യു എന്നിവർ അംഗങ്ങളായി പ്രവർത്തിക്കും. വയോജന കമ്മീഷൻ ചെയർപേഴ്സണിന്റെയും അംഗങ്ങളുടെയും സ്ഥാനാരോഹണ തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ വെച്ച് 2025 സെപ്റ്റംബർ 3 രാവിലെ 11:00-ന് നടത്തുo.