ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ തുടരുന്നു.

ആലപ്പുഴ :മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ “ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ എല്ലാ മാസവും മുടങ്ങാതെ തുടരുന്നു. ഭക്ഷ്യവസ്തുക്കൾ എത്തിക്കുവാനും അത് അതിദരിദ്ര കുടുംബങ്ങൾക്ക് കൈ മാറുവാനുമുള്ള ലഹരിയിലാണ് മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ. മാറുന്ന കാലഘട്ടത്തിൽ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാൻ കുട്ടികളോടൊപ്പം മാതാപിതാക്കളും അധ്യാപകരും പിടിഎയും ഒറ്റക്കെട്ടായി മുന്നേറുന്നു. സെപ്റ്റംബർ മാസത്തിൽ കുട്ടികൾ ശേഖരിച്ച് ഭക്ഷ്യവസ്തുക്കൾ ഒരുപിടി നന്മ പദ്ധതിയിലെ അർഹരായ കുടുംബങ്ങൾക്ക് പദ്ധതി പ്രവർത്തകർ കൈമാറി.