ഗതാഗത മന്ത്രി അൽപ്പം കൂടി താഴേക്ക് പോയി കാര്യങ്ങൾ പഠിക്കണം.

സംസ്ഥാനത്തെ KSRTC യെ രക്ഷപ്പെടുത്തുന്നതിൽ മന്ത്രി വഹിച്ച പങ്കിനെ ആരും കുറച്ചു കാണില്ല.എന്നാൽ ചില മാധ്യമ വാർത്തകൾ ഗുണത്തേക്കാൾ ഏറെ ദോഷകരമായി ബാധിക്കും.ഇക്കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് കുപ്പികളുടെ പേരിൽ വാഹനം തടഞ്ഞ് ഉദ്യോഗസ്ഥരെ വിരട്ടിയ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മന്ത്രി ചെയ് തത് തെറ്റാണെന്നല്ല. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത് എങ്ങനെ എന്നും അതിന് പരിഹാരം എങ്ങനെ എന്നും നിർദ്ദേശിച്ചു കഴിഞ്ഞ് അത് നടപ്പാക്കിയില്ലെങ്കിൽ മാന്ത്രിക്ക് പറയാം ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാം. KSRTC ബസ്സിൽ യാത്ര ചെയ്യുന്നവർ കുപ്പിവെള്ളം ഉപയോഗിക്കും ജീവനക്കാരും ഉപയോഗിക്കും. ചില ബസ്സുകളിൽ 10 കുപ്പിയോളം ജലം അവർക്ക് കൂടിക്കാൻ തയ്യാറാക്കിവയ്ക്കാറുണ്ട്. ദീർഘദൂര സർവീസുകൾ പോകുമ്പോഴാണ് കുടിക്കുന്നജലത്തിൻ്റെ ആവശ്യം കൂടുന്നത്. ഒന്നുകിൽ പ്ലാസ്റ്റിക്ക് ഒഴിവാക്കാൻ സർക്കാർ തയ്യാറാവുക. അല്ലെങ്കിൽ ബസ്സിനുള്ളിൽ തന്നെ അതിനെ കളക്റ്റ് ചെയ്യാൻ സംവിധാനങ്ങൾ തയ്യാറാക്കുക അതല്ലെ ആവശ്യം.

ഒരു വായനക്കാരൻ്റെ അഭിപ്രായം കൂടി എഴുതട്ടെ….കോട്ടയത്ത് ഒരു കെഎസ്ആർടിസി ഡ്രൈവർ രാവിലെ ഡ്യൂട്ടിക്ക് വന്നപ്പോൾ കുഴഞ്ഞുവീണ മരിച്ചു… ഇയാളുടെ കണ്ണിൽ എന്തായിരുന്നു കുരു ആയിരുന്നോ? ഒരു അനുശോചനം പോലും ഇയാൾ രേഖപ്പെടുത്തിയതായി കണ്ടില്ല? പിന്നെ മറ്റൊരു കാര്യം അവിടുത്തെ ജീവനക്കാർ ഈ സഹപ്രവർത്തകന്റെ മൃതശരീരം കാണാൻ 10 കിലോമീറ്റർ പോയതിന് 3500 രൂപ കോട്ടയം ഡിപ്പോ ഈടാക്കി എന്ന് കേട്ടു? ഇത്രയും നെറികെട്ട സ്വഭാവങ്ങൾ ആരെങ്കിലും കാണിക്കുമോ? പാവങ്ങളുടെ മണ്ടയിലോട്ട് കയറാൻ നിന്നു കൊടുത്തിട്ടാണ്… പോടാ പുല്ലേ എന്ന് തന്നെ പറയണം ഇവനോടൊക്കെ എന്ത് ചെയ്യാനാ അങ്ങനെ പറഞ്ഞാൽ… തലയൊന്നും വിട്ടില്ലല്ലോ??? അഹങ്കാരത്തിന് കയ്യും കാലും വെച്ച് പുതിയ വാഹനങ്ങൾ ഇറക്കി അതിൽ നിന്നും വിഹിതം പറ്റുന്ന കെഎസ്ആർടിസി മന്ത്രിമാരെ ഈ കേരള ചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ… ഈ പറയുന്ന ആളും ആ ഗണത്തിലൊക്കെ പെടുന്നതാണ്.

ഈ എഴുത്തിൽ ശരിയും തെറ്റുമുണ്ട് അത് അയാളുടെ ഭാഷ എന്നു മാത്രം കണ്ടാൽ മതി.

വാഹനങ്ങൾ നിരത്തിയില്ല, ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്.

ഉദ്ഘാടന ചടങ്ങിൽ എത്തിയ മന്ത്രി MLA യോടു പൊറുക്കണം പരിപാടി റദ്ദാക്കിയിരിക്കുന്നു എന്നു പറയുന്ന സമയം ക്യാമറ പ്രവർത്തിക്കുന്നുണ്ട്. പുറകിലായി ഒരു ഉദ്യോഗസ്ഥൻ ഈ പറയുന്നതെല്ലാം കേട്ട് നിൽപ്പുണ്ട്. അദ്ദേഹം കുഴഞ്ഞുവീഴാതെ പോയത് ഭാഗ്യം അങ്ങനെയെങ്കിൽ എന്താവും സംഭവിക്കുക എന്നത് ഗണേശ് കുമാർ മന്ത്രി ഒന്നു മനസ്സിലാക്കുക.
മുകളിൽ ഉള്ള ഉദ്യാഗസ്ഥർ പറഞ്ഞാൽ കീഴെ ഉള്ള ഉദ്യോഗസ്ഥർ കേൾക്കാറില്ല. സംശയങ്ങൾ ഉന്നയിക്കുക പതിവ്. അതുകൊണ്ട് നടപടി എടുക്കുന്നതിന് മുന്നേ ഈ പരിപാടിയുടെ ഭാഗമായി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥരെ എല്ലാം വിളിച്ചു വരുത്തി റിപ്പോർട്ട് തേടുക എന്നിട്ട് നടപടി സ്വീകരിക്കുക.

സംഭവത്തിൽ അസി. ട്രാൻസ്പോർട്ട് കമ്മിഷണർ വി.ജോയിക്ക് കാരണംകാണിക്കൽ  നോട്ടീസ്. ചടങ്ങിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പുതിയ വാഹനങ്ങൾ കനകക്കുന്ന് കൊട്ടാരമുറ്റത്ത് നിരത്തിയിടാത്തതിലും ചടങ്ങിന് കാഴ്ചക്കാർ കുറഞ്ഞതിലും ക്ഷുഭിതനായ മന്ത്രി ചടങ്ങ് റദ്ദാക്കിയിരുന്നു. നിശാഗന്ധിയിലേക്കുള്ള വഴിയിൽ വരിയായി നിർത്തിട്ടിരുന്ന വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്താൽ പരമാവധി നാലിൽ കൂടുതൽ വാഹനങ്ങൾ ഉദ്ഘാ ടനചിത്രത്തിൽ വരില്ല. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചതെന്നറിയു ന്നു.എന്തു പറഞ്ഞാലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെങ്കിൽ നടപടി വേണം. പക്ഷേ അത് ഒരിക്കലും നീതികേടാകരുത്.