രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നവരാത്രി ആഘോഷത്തിൻ്റെ നിറവിലാണ്. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ ഉത്തരേന്ത്യക്കാർ സംഗമിച്ചു.പാട്ടും നൃത്തവുമായി ആഘോഷം പുലരുവോളം നീണ്ടു നിന്നു. രാത്രി 8 മണിയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. പാട്ടുകൾക്കനുസരിച്ച് പ്രായ ബേധമന്യേ എല്ലാവരും നൃത്തച്ചുവടുകളുമായി സംഗമിച്ചു. പൂജകളും ആഘോഷങ്ങളും രാത്രിയെ മറികടന്ന് പുലർച്ചവരെ നീണ്ടു. വർഷം കഴിയുന്തോറും നവരാത്രി ആഘോഷത്തിന്റെ മാറ്റ് കൂടുന്നുവെന്ന് സംഘാടകരും പറഞ്ഞു.കുരീപ്പുഴ കലാരഞ്ജിനിയുടെ ആഭിമുഖ്യത്തിൽ വിജയദശമി ദിനമായ ഇന്ന് പ്രമുഖ കവയിത്രി എം ആർ ജയഗീത കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
കുരീപ്പുഴ കലാരഞ്ജിനിയുടെ ആഭിമുഖ്യത്തിൽ വിജയദശമി ദിനമായ ഇന്ന് പ്രമുഖ കവയിത്രി എം ആർ ജയഗീത കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
