Your message has been sent
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ നൽകണമെന്ന് ആരോപണം. സ്ഥലം മാറ്റങ്ങൾക്കായി പ്രധാന ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് കോഴ നൽകേണ്ടത്. ഇത്തരം ക്ഷേത്രങ്ങളിൽ പൂജാരികൾ ആകാൻ തിരക്കുമാണ്. ഏറ്റവും കൂടുതൽ കോഴ ആര് നൽകുന്നോ അവർക്ക് പ്രധാന ക്ഷേത്രം ഉറപ്പാണ്. അതിൽ യൂണിയനുമില്ല. രാഷ്ട്രീയവുമില്ല. ആര് അധികാരത്തിൽ വന്നാലും സ്ഥിരം കുറച്ചു പേർ പ്രധാന സ്ഥാനങ്ങളിൽ അവരോധിക്കും. ഏത് യൂണിയൻ്റെ മെമ്പർഷിപ്പും സ്വീകരിക്കും. ബോർഡിനുള്ളിൽ സ്ഥലം മാറ്റങ്ങൾക്ക് ഒരു കോക്കസ് പ്രവർത്തിക്കുന്നു എന്നാണ് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ പ്രധാന പൂജാരിക്ക് വലിയ തള്ളില്ല. എന്നാൽ രണ്ടാമത് നിയമിക്കുന്ന തിരുമേനി ആയാൽ രക്ഷപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. തിരുമേനിയും രക്ഷപ്പെട്ടു പോസ്റ്റിംഗ് ചെയ്യുന്ന ആളും രക്ഷപ്പെട്ടു. ഇതാണ് പല ക്ഷേത്രങ്ങളുടെ സ്ഥലം മാറ്റങ്ങളിൽ കാണുന്നെ വൈകല്ല്യങ്ങൾ. ബോർഡ് ചെയർമാനോ അംഗങ്ങൾക്കോ ഈ കാര്യത്തിൽ വലിയ പ്രാധാന്യം നൽകാറില്ല. യൂണിയൻ നേതാക്കൾ എഴുതി കൊടുക്കുന്നത് അതേപടി നടപ്പിലാക്കും. വലിയ ആരോപണം വരാതിരിക്കാൻ കുറച്ചു ജീവനക്കാർക്ക് അനുകൂലമായും നിലപാട് സ്വീകരിക്കും. ക്ഷേത്രത്തിലേക്ക് അപേക്ഷ പരിഗണിക്കുമ്പോൾ സീനിയോറിറ്റിയും താമസ്സസ്ഥലവും പരിഗണിച്ച് സ്ഥലംമാറ്റം നൽകുന്നത് ഉചിതമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞത്.
” പ്രതിപക്ഷ യൂണിയനു ലഭിച്ച പരിഗണന പോലും അംഗീകൃത യൂണിയനു ലഭിച്ചില്ലെന്ന് ആക്ഷേപവും ഉണ്ടെങ്കിലും അതൊക്കെ പുറം ലോകം അറിയാനെന്നും അക്ഷേപമുണ്ട്.
ശബരി മല എക്സിക്യൂട്ടീവ് ഓഫിസർ ഉൾപ്പെടെ 12 ദേവസ്വം ഡപ്യൂട്ടി കമ്മിഷണർമാർക്കു സ്ഥലംമാറ്റം : നൽകി. അതിൽ 3 പേർ സ്‌ഥാന ക്കയറ്റം ലഭിച്ചവരാണ്.ഹൈക്കോടതി അനുമതി ലഭി ച്ച ശേഷം ശബരിമലയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ നിയമിക്കും. ക്ലാർക്ക്, മറ്റ് ജീവന ക്കാർ എന്നിവരെയും മാറ്റി നിയമിച്ചു. ദേവസ്വം ബോർഡിൽ ഭര ണകക്ഷി യൂണിയനാണു മാത്രമാണ് അംഗീകാരമുള്ളത്