കോട്ടയം മെഡിക്കൽ കോളേജിൽ പഴയ 14 മത്തെ ഓർത്തോ വാർഡിൻ്റെ ബാത്ത്റൂം ഭാഗം ഇടിഞ്ഞുവീണു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ ഓർത്തോ ബ്ലോക്ക് 14 മത്തെ വാർഡിലെ ശുചിമുറി ഭാഗമാണ് തകർന്നു വീണത്. 2 പേർക്ക് പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ. ബലക്ഷയത്തെ തുടർന്ന് തൽക്കാലം അടച്ചിട്ട ശുചിമുറി രോഗിക്ക് കൂട്ടിയിരിപ്പ് ആളുകൾ അറിയാതെ ഉപയോഗിച്ചതാണ് എന്നും സുപ്രണ്ട് പറയുന്നു.. സംഭവസ്ഥലത്ത് ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രി വി എൻ വാസവൻ, അഡ്വക്കറ്റ് ചാണ്ടീ ഉമ്മൻ  എന്നിവർ എത്തിച്ചേർന്നു. പുതിയ കെട്ടിടം പണി പൂർത്തിയായ സാഹചര്യത്തിൽ തുറന്നു കൊടുത്തിട്ടില്ല. സംഭവ സ്ഥലത്ത് റെസ്ക്യൂ ടീം എത്തിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *